Breaking News

കര്‍ക്കടക മാസചാരണത്തിന് ശനിയാഴ്ച തുടക്കം, ഇത്തവണയും ആഘോഷങ്ങളുണ്ടാകില്ല…

കര്‍ക്കിടക മാസചരാചരണത്തിനു ശനിയാഴ്ച മുതൽ തുടക്കം. ആഘോഷങ്ങളെ രണ്ടാം വര്‍ഷവും കവര്‍ന്ന് കൊവിഡ്. ക്ഷേത്രങ്ങളില്‍ രാമായണ മാസചാരണ ഭാഗമായി ചടങ്ങുകള്‍ മാത്രമായിരിക്കും നടക്കുക.

ട്രിപ്പിള്‍ ലോക് ഡൗണ്‍ ഉള്ള സ്ഥലങ്ങളില്‍ ക്ഷേത്ര ദര്‍ശനത്തിനു കര്‍ശന നിയന്ത്രണം ആണ്‌ ഉള്ളത്.

ഗുരുവായൂരില്‍ ഭക്തര്‍ക്ക് നിലവില്‍ പ്രവേശനം അനുവദിക്കുന്നില്ല. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇതുവരെയും കാര്യമായ കുറവ് ഉണ്ടായിട്ടില്ല.

അതു കൊണ്ടു തന്നെ ക്ഷേത്രങ്ങളില്‍ കര്‍ക്കടക മാസചാരണത്തിന്റെ ഭാഗമായി നടത്തുന്ന ഗണപതി ഹോമം, ഭഗവതി സേവ എന്നിവയില്‍ ഒതുങ്ങും. രാമായണ മാസത്തില്‍ ഏറ്റവും

പുണ്യമെന്ന് വിശേഷിപ്പിക്കുന്ന നാലമ്ബല തീര്‍ത്ഥാടനം ഇത്തവണയും ഉണ്ടാകില്ല. ഒരു മാസകാലം നാലമ്ബല ദര്‍ശനത്തിനു ലക്ഷക്കണക്കിന്‌ പേരാണ് എത്താറുള്ളത്. തൃപ്രയാര്‍

ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം, മൂഴികുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘന ക്ഷേത്രം, എന്നിവിടങ്ങളില്‍ കൊവിഡിനെ തുടര്‍ന്ന് ഒരുക്കങ്ങള്‍ ഒന്നും തന്നെ ഇല്ല.

നാലമ്ബല തീര്‍ത്ഥാടനത്തിനു മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കാറുണ്ട്. തീര്‍ത്ഥാടനകാലം ടുറിസ്റ്റ് വാഹനങ്ങള്‍ക്ക് കൊയ്ത്തുകാലമായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷക്കാലം കൊവിഡ് സൃഷ്ടിച്ചത് ഏറെ തിരിച്ചടിയാണ്.

വടക്കുന്നാഥ ക്ഷേത്രത്തില്‍ കര്‍ക്കടക മാസാചരണത്തിന്റെ ഭാഗമായി നടത്തുന്ന ആനയൂട്ടിന് അനുമതി. കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ച്‌ ആനയൂട്ട് നടത്താന്‍ അനുമതി നല്‍കിയതായി ഡി.എം.ഒ ഡോ. കെ.ജെ. റീന പറഞ്ഞു.

ആള്‍ക്കൂട്ടം പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. സാമൂഹിക അകലം പാലിക്കണം, മാസ്‌ക് ധരിക്കണം തുടങ്ങിയ നിര്‍ദ്ദേശം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എത്ര ആനകളെ പങ്കെടുപ്പിക്കാം എന്ന നിബന്ധന വച്ചിട്ടില്ലെന്ന് ഡി.എം.ഒ പറഞ്ഞു.

15 ആനകളെ പങ്കെടുപ്പിച്ച്‌ ആനയൂട്ട് നടത്തുന്നതിനെ കുറിച്ചാണ് ക്ഷേത്ര ക്ഷേമ സമിതി ആലോചിക്കുന്നത്. മഹാഗണപതി ഹോമവും വൈകീട്ട് ഭഗവതി സേവയും ഉണ്ടായിരിക്കും.

ശനിയാഴ്ച പുലര്‍ച്ചെ ഗണപതി ഹോമവും ആനയുട്ടും നടക്കും. കഴിഞ്ഞ തൃശൂര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പും ദേവസ്വങ്ങളും തമ്മില്‍ ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …