Breaking News

മുസ്ലിംകളടക്കമുള്ളവരെ ന്യൂനപക്ഷ പട്ടികയില്‍ നിന്ന് ഒഴിവാക്കണം; ഹർജി തള്ളി ഹൈക്കോടതി; ഹർജിക്കാരന് 25,000 രൂപയുടെ പിഴയും…

മുസ്‌ലിംകളും ലത്തീന്‍ കത്തോലിക്കര്‍, ക്രിസ്ത്യന്‍ നാടാര്‍ എന്നിവരടക്കമുള്ളവരെ കേരളത്തിലെ ന്യൂനപക്ഷ പട്ടികയില്‍നിന്ന് ഒഴിവാക്കി സംവരണം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജി ഹൈക്കോടതി തള്ളി.

25,000 രൂപയും ഹർജിക്കാരന് പിഴയും വിധിച്ചു. മുസ്‌ലിംകള്‍, ലത്തീന്‍ കത്തോലിക്കര്‍, ക്രിസ്ത്യന്‍ നാടാര്‍, ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദലിത് വിഭാഗക്കാര്‍ എന്നിവരുടെ ന്യൂനപക്ഷ പദവി ഒഴിവാക്കാന്‍ ന്യൂനപക്ഷ കമീഷന് നിര്‍ദേശം

നല്‍കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. കൊച്ചിയിലെ ഹിന്ദുസേവാ കേന്ദ്രം ട്രഷറര്‍ ശ്രീകുമാര്‍ മാങ്കുഴി നല്‍കിയ പൊതുതാല്‍പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന

ഡിവിഷന്‍ ബെഞ്ച് പിഴയോടെ തള്ളിയത്. അഭിഭാഷകന്‍ ആര്‍. കൃഷ്ണരാജ് മുഖേനയാണ് ഹർജി നല്‍കിയിരുന്നത്. പിഴത്തുക അപൂര്‍വരോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായത്തിന്

രൂപം നല്‍കിയ ഫണ്ടിലേക്ക് ഒരുമാസത്തിനകം നല്‍കാനാണ് നിര്‍ദേശം. പിഴയൊടുക്കിയില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടികളിലൂടെ ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …