കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്ബത്തിക പാക്കേജുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വ്യാപാരികള്‍ക്കും, വ്യവസായികള്‍ക്കും, കര്‍ഷകര്‍ക്കും
അനുകൂല പ്രഖ്യാപനങ്ങളാണ് പുതിയ പാക്കേജിലുള്ളത്. കെഎസ്എഫ്ഇ ചെറുകിട സംരംഭകര്‍ക്ക് നല്കിയ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം. ഒരു കോടി രൂപ വരെ
വായ്പ ലഭിക്കുന്ന സ്റ്റാര്‍ട്ട് ആപ്പ് കേരള വായ്പ പദ്ധതി ഉടന്‍ വരും. സര്‍ക്കാര്‍ നല്കിയ കടമുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഒഴിവാക്കിയിട്ടുണ്ട്.
വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭകര്‍ക്ക് പ്രത്യേക വായ്പ പദ്ധതി. രണ്ട് ലക്ഷത്തില്‍ താഴെയുള്ള വായ്പ പലിശയുടെ 4 ശതമാനം വരെ സര്‍ക്കാര്‍ 6 മാസത്തേക്ക് വഹിക്കും. ആഗസ്റ്റ് ഒന്ന് മുതല്‍ എടുക്കുന്ന
വായ്പകള്‍ക്ക് പലിശയില്‍ ഇളവ് നല്‍കുമെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് നല്കുന്ന വായ്പ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി. തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍