നീണ്ട 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഒളിമ്ബിക് ഹോക്കി സെമിഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ 3-1ന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ഇതിന് മുമ്ബ് 1980-ലെ മോസ്‌കോ ഒളിമ്ബിക്സിലാണ് ഇന്ത്യ സെമിയിലെത്തിയത്.
കഴിഞ്ഞ രണ്ട് ഒളിമ്ബിക്സിലും ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരുന്നു. 2018 ബെയ്ജിങ് ഒളിമ്ബിക്‌സിന് യോഗ്യത നേടാതിരുന്ന ഇന്ത്യ 2016 റിയോ ഒളിമ്ബിക്‌സില്‍ അവസാന സ്ഥാനക്കാരായാണ് നാട്ടിലേക്ക് മടങ്ങിയത്.
നിലവില്‍ ടോക്യോ ഒളിമ്ബിക്സില്‍ മത്സരത്തിന്റെ തുടക്കം മുതല്‍ ഉണര്‍ന്ന് കളിച്ച ഇന്ത്യന്‍ താരങ്ങള്‍ ദില്‍പ്രീത് സിങ്ങിലൂടെ ഏഴാം മിനിറ്റില്‍ തന്നെ ലീഡ് നേടി. 16-ാം മിനിറ്റില്‍ ഗുജ്‌റന്ത് സിങ്ങിലൂടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി.
45-ാം മിനിറ്റില്‍ ഇയാന്‍ സാമുവല്‍ വാര്‍ഡിലൂടെ ബ്രിട്ടന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. 57-ാം മിനിറ്റില്‍ ഹാര്‍ദിക് സിങ്ങിലൂടെ ഇന്ത്യ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. മലയാളി താരം പിആര്‍ ശ്രീജേഷിന്റെ
പ്രകടനവും എടുത്ത് പറയേണ്ടതാണ്. നിലവിലെ ഒളിമ്ബിക് ചാമ്ബ്യന്മാരായ അര്‍ജന്റീനയെ വരെ തകര്‍ത്തുകൊണ്ടാണ് ഇന്ത്യന്‍ മുന്നേറ്റം.