പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ. കുലുക്കല്ലൂർ പഞ്ചായത്തിലെ നാട്യമംഗലം സ്വദേശിയെയാണ് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്.
നാട്യമംഗലത്ത് ബാർബർ ഷോപ്പ് നടത്തുകയാണ് ഇയാൾ. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. ഇയാൾ കുട്ടിയെ മുടിവെട്ടിതരാം എന്നു പറഞ്ഞ് തന്റെ ബാർബർ ഷോപ്പിലേക്ക്
വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ ലൈഗിംകാതിക്രമം നടത്തുകയായിരുന്നു. പോക്‌സോ കേസിൽ ഇന്നലെ വൈകിട്ടോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
NEWS 22 TRUTH . EQUALITY . FRATERNITY