Breaking News

സ്റ്റേഷന്‍ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത കുട്ടികള്‍ക്കെതിരെ ജുവനൈല്‍ കുറ്റം ചുമത്തും; വിവാദ വീഡിയോകള്‍ മരവിപ്പിച്ചു; യൂ ട്യൂബ് ചാനല്‍ പൂട്ടിപ്പിക്കാനും അന്വേഷണം; ഇ-ബുള്‍ ജെറ്റ് വിവാദത്തിന് പിന്നില്‍ യുടൂബര്‍മാരുടെ കുടിപ്പകയോ?

ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ കുടുക്കാന്‍ ഉറച്ച്‌ പൊലീസും. ഇ-ബുള്‍ജെറ്റ് സഹോദരരെ അറസ്റ്റു ചെയ്യുമ്ബോള്‍ പൊലിസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ.

ഈ കാര്യത്തില്‍ എന്തെങ്കിലും നിയമലംഘനമുണ്ടോയെന്ന കാര്യത്തില്‍ പൊലിസ്പ രിശോധിക്കും. പരാതി ഉന്നയിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അവര്‍ ചിത്രീകരിച്ച

വീഡിയോയില്‍ പ്രഥമദൃഷ്ട്വാ ഇക്കാര്യം കാണുന്നില്ല. യുടുബര്‍ മാരോട് വ്യക്തിപരമായ ഒരു വിരോധവും പൊലിസിനില്ല.

എങ്കിലും അവര്‍ നടത്തിയ നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നുണ്ട്. തോക്കു ഉപയോഗിച്ച്‌ മുട്ട് ചെയ്ത വീഡിയോ ചിത്രീകരണങ്ങള്‍ എവിടെ വച്ചാണെന്ന് പരിശോധിക്കും. ബിഹാറിലാണെന്നാണ് ഇതു സൂചന നല്‍കുന്നത്.

ഇവര്‍ക്ക് അനുകൂലമായി സ്‌കൂള്‍ കുട്ടികളടക്കം പോസ്റ്റുചെയ്യുന്നുണ്ട്. അഭിപ്രായ വ്യത്യാസം പറയുന്നതില്‍ പൊലിസിന് എതിര്‍പ്പില്ല എന്നാല്‍ പൊലിസ് സ്റ്റേഷന്‍ അക്രമിക്കുക, തുടങ്ങിയ ആഹ്വാനങ്ങള്‍ നടത്തുന്നവര്‍ കുട്ടികളായാലും നടപടിയെടുക്കും.

സംസാരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ഈ സംഭവത്തില്‍ കൊല്ലത്തും ആലപ്പുഴയിലും രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട് യൂ ട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ അന്വേഷണത്തിന്റെ ഭാഗമായി തല്‍ക്കാലം മരവിപ്പിച്ചിട്ടുണ്ട്.

ഡിലിറ്റ് ചെയ്ത വീഡിയോയും പരിശോധിക്കും. ഇവര്‍ പ്രസ് സ്റ്റിക്കര്‍ ഉപയോഗിക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. ഇവര്‍ നേരത്തെ ചെയ്ത വീഡിയോസ് പരിശോധിച്ച്‌ സമൂഹത്തില്‍ ദു:സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കില്‍ യൂട്യൂബ് ചാനല്‍ ഫ്രീസ് ചെയ്യാനുള്ള നടപടി

സ്വീകരിക്കും. ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും. ഈ കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും എസ്‌പി അറിയിച്ചു.

അതിനിടെ ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ എബിനും ലിബിനും കുടങ്ങിയതിനു പിന്നില്‍ വ്ളോഗര്‍മാരുടെ കുടിപ്പകയെന്ന വാദവും ചര്‍ച്ചയാണ്. വാന്‍ ലൈഫ് ട്രാവല്‍ വ്ളോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് ചുരുങ്ങിയ കാലം കൊണ്ടാണ് പതിനഞ്ചു ലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സിനെ

സ്വന്തമാക്കുകയും വീഡിയോകള്‍ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെ എത്തിക്കുകയും ചെയതത്. ഇതില്‍ ട്രാവല്‍ വ്ളോഗ് ചെയ്യുന്ന മറ്റൊരു സംഘം വ്ളോഗര്‍മാര്‍ ഇവര്‍ക്കെതിരേ തിരിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇവരുടെ ട്രാവലര്‍ ആദ്യഘട്ടത്തില്‍ നിയമങ്ങള്‍ പാലിച്ച്‌ കാരവന്‍ മോഡല്‍ ആക്കിയിരുന്നു. എന്നാല്‍, പിന്നീട് നിയമങ്ങള്‍ ലംഘിച്ച്‌ അടുത്തിടെ നിരവധി മോദിഫിക്കേഷന്‍

വരുത്തിയിരുന്നു. ഇതിന്റേതടക്കം നിരവധി നിയമലംഘനങ്ങളുടെ തെല്‍വുകള്‍ ശേഖരിച്ച്‌ ഗതാഗത വകുപ്പിന് എത്തിച്ചു നല്‍കിയത് മറ്റൊരു ട്രാവല്‍ വ്ളോഗര്‍ ആണെന്നാണു സൂചന.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …