Breaking News

മലയോരത്ത് ആടുകള്‍ ചത്തൊടുങ്ങുന്നു; രോ​ഗം നി​ര്‍​ണ​യി​ക്കാ​നാ​വാ​തെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്..

മ​ല​യോ​ര​ത്ത് അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ച്‌ ആ​ടു​ക​ള്‍ ചാ​കു​ന്ന​ത് തു​ട​ര്‍​ക്ക​ഥ​യാ​യി​ട്ടും രോ​ഗം നി​ര്‍​ണ​യി​ക്കാ​ന്‍ ക​ഴി​യാ​തെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. കൃ​ത്യ​മാ​യ രോ​ഗ​നി​ര്‍​ണ​യം ന​ട​ക്കാ​ത്ത​തു​മൂ​ലം മ​റ്റ് ആ​ടു​ക​ള്‍​ക്കും

രോ​ഗം ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. പൊ​യ്യ​മ​ല സ്വ​ദേ​ശി വ​ര്‍​ഗീ​സിന്‍റെ ‘കാ​ലാ ബീ​റ്റ​ല്‍’ ഇ​ന​ത്തി​ല്‍​പ്പെ​ട്ട ആ​ട് രോ​ഗം ബാ​ധി​ച്ച്‌ അ​വ​ശ​ത​യി​ലാ​യി. ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​പ്പോ​ള്‍ ത​ന്നെ ഡോ​ക്ട​ര്‍​മാ​രു​ടെ

സ​ഹാ​യം തേ​ടി​യെ​ങ്കി​ലും കൃ​ത്യ​മാ​യി രോ​ഗം നി​ര്‍​ണ​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു​മൂ​ലം പ​നി​ക്കും മ​റ്റു​മു​ള്ള ആ​ന്‍​റി​ബ​യോ​ട്ടി​ക്കും ഗ്ലൂ​ക്കോ​സും ന​ല്‍​കു​ക​യാ​യി​രു​ന്നു. രോ​ഗ​നി​ര്‍​ണ​യ​ത്തി​നാ​യി ആ​ടിന്റെ ര​ക്തം ശേ​ഖ​രി​ച്ച്‌ ജി​ല്ല

വെ​റ്റ​റി​ന​റി ലാ​ബി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ശോ​ധ​ന സം​വി​ധാ​നം ത​ക​രാ​റി​ലാ​ണെ​ന്ന് പ​റ​ഞ്ഞ്​ തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചു​മാ​സം മു​മ്ബാ​ണ് 45,000 രൂ​പ മു​ട​ക്കി തൃ​ശൂ​രി​ല്‍​നി​ന്ന്​ വ​ര്‍​ഗീ​സ് ആ​ടി​നെ വാ​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വ​ര്‍​ഗീ​സി​ന്‍റെ ഇ​തേ ഇ​ന​ത്തി​ല്‍​പ്പെ​ട്ട ഗ​ര്‍​ഭി​ണി​യാ​യ ആ​ട് സ​മാ​ന​രീ​തി​യി​ല്‍ ച​ത്തി​രു​ന്നു. ആ​ടിന്‍റെ പോ​സ്​​റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യെ​ങ്കി​ലും രോ​ഗം നി​ര്‍​ണ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഈ​യി​ടെ

ഇ​ര​ട്ട​ത്തോ​ട് സ്വ​ദേ​ശി ആ​യ​ത്തു​കു​ടി ത​മ്ബി​യു​ടെ ര​ണ്ട് ആ​ടു​ക​ളും ന​രി​ക്ക​ട​വ് സ്വ​ദേ​ശി പു​ത്ത​ന്‍​പാ​റ ഫി​ലി​പ്പിന്‍റെ ആ​ടും സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളോ​ടെ ച​ത്തി​രു​ന്നു. വെ​ങ്ങ​ലോ​ടി​യി​ലും ആ​ടു​ക​ള്‍ ച​ത്തി​ട്ടു​ണ്ട്. രോ​ഗം ബാ​ധി​ച്ച ആ​ടു​ക​ളി​ല്‍​നി​ന്ന്​ രോ​ഗം പ​ക​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …