Breaking News

ചിങ്ങം 1; പുതുവത്സരാശംസകള്‍ പങ്കുവെച്ച്‌ പൃഥ്വീരാജ്…

കൊല്ല വര്‍ഷം തുടങ്ങുന്ന ദിവസമാണ് മലയാളിക്കള്‍ക്ക് ചിങ്ങം 1. ചിങ്ങപ്പുലരിയില്‍ പുതുവത്സരാശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രിയതാരം പ്രഥ്വീരാജ്. കഥകളിയും, വള്ളം കളിയുമെല്ലാം നിറഞ്ഞ ആശംസാ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ താരം

പങ്കുവെച്ചിരിക്കുന്നത്. മലയാളികള്‍ ഈ ദിവസം കര്‍ഷകദിനമായും ആചരിക്കുന്നു. അതേ സമയം കര്‍ഷക ദിനത്തില്‍ കര്‍ഷകരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകരുടെ പുരോഗതിക്കും

കാര്‍ഷിക സമൃദ്ധിയ്ക്കും വേണ്ടി ഒരുമിച്ച്‌ നില്‍ക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. കര്‍ഷകര്‍ക്ക് അനുകൂലമായ സംസ്ഥാന സര്‍ക്കാര്‍ നയങ്ങളെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …