Breaking News

സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷം, പതിനൊന്ന് ജില്ലകളില്‍ 50 ശതമാനത്തിലേറെ കിടക്കളും നിറഞ്ഞു…

സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മൂന്നു മാസത്തിനിടെ ആദ്യമായി ടിപിആര്‍ 17 കടന്നു. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം എന്നീ നാല് ജില്ലകളിലാണ് കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷം.

കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതോടെ ബെഡുകളും ഐസിയുകളും അതിവേഗം നിറയുകയാണ്. പതിനൊന്ന് ജില്ലകളില്‍ 50 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു.

നിലവില്‍ 1.78 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് മലപ്പുറം ജില്ലയിലാണ്. അവിടെ 72 ശതമാനം കിടക്കളിലും രോഗികളുണ്ട്.

കാസര്‍ഗോഡ് 79 ശതമാനവും തൃശ്ശൂരില്‍ 73 ശതമാനവും കിടക്കകള്‍ നിറഞ്ഞു കഴിഞ്ഞു. കോഴിക്കോട് 6116 കിടക്കളില്‍ 3424 എണ്ണത്തിലും പാലക്കാട് 8727 ല്‍ 5848 ലും രോഗികള്‍

നിലവിലുണ്ട്. കൂടാതെ മറ്റ് ജില്ലകളായ ഇടുക്കി, കോട്ടയം, എറണാകുളം , തിരുവനന്തപുരം എന്നിവിടങ്ങളിലും 40 ശതമാനത്തില്‍ താഴെ കിടക്കകളെ ഇനി ബാക്കിയുള്ളു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …