അഭിനയത്തിനൊപ്പം ചിത്രകലയിലും തന്റേതായ സ്ഥാനം നേടുകയാണ് ചിത്രകാരിയും അഭിനേത്രിയുമായ കാര്‍ത്തിക മുരളി.
ലോകമേ തറവാട് കലാപ്രദര്‍ശനത്തില്‍ കാര്‍ത്തികയുടെ ചിത്രങ്ങളും കൊളാഷും ഒരുക്കിയിട്ടുണ്ട്. സിഐഎ, അങ്കിള്‍ എന്നീ ചിത്രങ്ങളിലെ നായികയാണ് കാര്‍ത്തിക.
ആലപ്പുഴ കയര്‍ കോര്‍പറേഷന്‍ കെട്ടിടത്തിലാണ് സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നത്. നാടക രംഗത്തും കാര്‍ത്തിക സജീവമാണ് . സാഹിത്യ സൃഷ്ടികളുടെ ഇന്‍സ്റ്റലേഷനുകളും സ്റ്റേജ് ഡിസൈനുകളും ചെയ്യുന്നുണ്ട്. സമകാലിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കലാസൃഷ്ടി കളെന്ന് കാര്‍ത്തിക പറയുന്നു.
ലഗേ രഹോ മുന്നാ ഭായ്, ത്രീ ഇഡിയറ്റ്‌സ്, പികെ, പാനിപ്പത്ത് തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറമാന്‍ സി.കെ.മുരളീധരന്റെ മകളാണ് കാര്‍ത്തിക.
NEWS 22 TRUTH . EQUALITY . FRATERNITY