Breaking News

സൈക്കിള്‍ വാങ്ങാന്‍ കുടുക്കയില്‍ സൂക്ഷിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ സാനിയമോള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കി ജോസ് കെ മാണി

സൈക്കിള്‍ വാങ്ങാന്‍ കുടുക്കയില്‍ സൂക്ഷിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ കുഞ്ഞുസാനിയമോള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കി ജോസ് കെ മാണി.

നാടിന്റെ സ്പന്ദനം അറിയുന്ന സാമൂഹ്യപ്രതിബദ്ധതയുളള തലമുറയുടെ പ്രതിനിധിയാണ് സാനിയമോളെന്ന് ജോസ്

കെ മാണി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

അഭിമാനമായി മാതൃകയായി കുഞ്ഞുസാനിയാമോള്‍. സാനിയമോള്‍ കുടുക്കയിലെ കുഞ്ഞുനാണയത്തുട്ടുകള്‍ ചേര്‍ത്തു വച്ചത് ഒരു സ്വപ്നസാഫല്യത്തിനായിരുന്നു. കുഞ്ഞു മോഹം.കൊച്ചുസൈക്കിള്‍……..കുട്ടുകാര്‍ക്കൊപ്പം ഒരു തുമ്ബിയെ പോലെ ഇടയ്ക്കു പാറി നടക്കാന്‍.

കോവിഡ് പ്രതിസന്ധിയുടെ കാലത്തെ ഒരു നിറമുളള സ്വപ്നം. പക്ഷേ കുടുക്ക നിറഞ്ഞപ്പോള്‍ സാനിയ മോളുടെ മനസിലേക്ക് കടന്നു വന്നത് നാടിനെ പിടിച്ചുലയ്ക്കുന്ന മഹാമാരിയുടെ ചിത്രങ്ങള്‍.

കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം നയിക്കുന്ന കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍. നാടിനെ വിപത്തില്‍ നിന്നും കരകയറ്റുന്നതിനായുളള അദ്ദേഹത്തിന്റെ അവിശ്രമ പരിശ്രമങ്ങള്‍ കുഞ്ഞു മനസിനെ ആഴത്തില്‍ സ്വാധീനിച്ചു.

നാട് നെടുവീര്‍പ്പിടുമ്ബോള്‍ തനിക്കായി ഒരു കുഞ്ഞുസന്തോഷം വേണമോ എന്ന ചിന്ത മനസില്‍ മുളപൊട്ടി.. ഒടുവില്‍ പത്തുവയസുകാരിയായ സാനിയ പി ജോമോന്‍ ഒരു തീരുമാനത്തിലെത്തി.

തന്റെ എളിയ സമ്ബാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യുക. കോവിഡിനെ പിടിച്ചുകെട്ടാനുളള പടച്ചട്ട തീര്‍ക്കാന്‍, കോവീഡ് വാക്സിന്‍ നാടെങ്ങും

നല്‍കാനുളള വാക്സീന്‍ ചാലഞ്ചില്‍ അങ്ങനെ കുഞ്ഞു സാനിയയും കൈകോര്‍ത്തു.
മൂന്നുമാസം മുന്‍പ് …. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സാനിയ തന്റെ തീരുമാനം അറിയിച്ചു.

സാനിയ പഠിക്കുന്ന പാല മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂളിലെ ഒരു പൊതുപരിപാടിയില്‍ ഞാന്‍ പങ്കെടുക്കുമ്ബോഴാണ് അപ്രതീക്ഷിതമായി ആ തീരുമാനം അറിയിച്ചത് .

സാനിയയുടെ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ച എനിക്ക് വല്ലാത്ത അഭിമാനം തോന്നി.അത്തരത്തിലുളള ഒരു പുണ്യപ്രവര്‍ത്തിക്കായുളള കുരുന്നിന്റെ തീരുമാനം കേട്ടപ്പോള്‍ മനസു സന്തോഷം കൊണ്ടു നിറഞ്ഞു. വാക്‌സിന്‍ ചാലഞ്ചിന്റെ ഭാഗമായി കുടുക്കപൊട്ടിച്ച്‌ നാളിതുവരെ സൂക്ഷിച്ചുവെച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു.

ചടങ്ങിനെത്തിയപ്പോഴും പിന്നീടും കുഞ്ഞു സാനിയയുടെ മുഖം മനസില്‍ പലതവണ മിന്നി മറഞ്ഞു. ഞാനെപ്പോഴും കുട്ടികളുടെ മനസ്സിനൊപ്പം സഞ്ചരിക്കാറുണ്ട്. അവര്‍ എപ്പോഴും ഒരു പടി മുന്‍പിലാണ്. നമ്മളേക്കാള്‍ മുന്നില്‍. സാനിയാ മോളും അങ്ങനെ തന്നെ.

തന്റെ സ്വപ്നങ്ങള്‍ നാടിനായി ത്യജിച്ച സാനിയാമോളുടെ ആഗ്രഹം പൂര്‍ത്തിയാക്കണമെന്ന് അന്നേ തീരുമാനിച്ചതാണ്. അതു സാധിച്ചു.സാനിയമോള്‍ക്കു ഓണസമ്മാനമായി ഇന്നൊരു സൈക്കിള്‍ സമ്മാനിച്ചു. സാനിയുടെ വലിയ മനസിന് ത്യാഗത്തിനുളള ഒരു കുഞ്ഞു സമ്മാനം.

അത്രമാത്രം. നാടിന്റെ സ്പന്ദനം അറിയുന്ന സാമൂഹ്യപ്രതിബദ്ധതയുളള തലമുറയുടെ പ്രതിനിധിയാണ് സാനിയമോള്‍. സാനിയാമോളെക്കുറിച്ചു ഓര്‍ക്കുമ്ബോള്‍ വല്ലാത്ത അഭിമാനം കൊള്ളുന്നു.
പാലാ മരങ്ങാട്ടുപള്ളി സെന്റ് തോമസ് ഹൈസ്‌ക്കൂളിലെ 5-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സാനിയ പി ജോമോന്‍. സാനിയായുടെ മാതാപിതാക്കളായ ജോമോന്‍, മെര്‍ളിന്‍ എന്നിവരെയും അഭിനന്ദിക്കുന്നു.മകള്‍ക്കു വഴികാട്ടിയ മാതാപിതാക്കള്‍. സാനിയ മോള്‍ക്ക് എല്ലാ വിജയങ്ങളും നേരുന്നു.

നന്മയും കരുതലും മനസ്സിലും ജീവിതത്തിലും തുടരുക. നന്മയുടെ നിറകുടമായ സാനിയക്ക് ഭാവുകങ്ങള്‍. ജീവിത വിജയത്തിനായി പ്രാര്‍ഥിക്കുന്നു.

 

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …