Breaking News

കൊടിക്കുന്നില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്ഷേപിച്ചുവെന്ന് മന്ത്രി രാധാകൃഷ്ണന്‍…

കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്ഷേപിച്ചുവെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. പ്രസ്താവന തികച്ചും സ്ത്രീവിരുദ്ധമാണെന്നും പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിലെ കലാപത്തെ മറച്ചുവെക്കാനാണ് കൊടിക്കുന്നില്‍ ഇത്തരം പ്രസ്താവനയുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി നവോത്ഥാന നായകനെങ്കില്‍ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണ് കൊടിക്കുന്നില്‍ പറഞ്ഞത്.

അയ്യങ്കാളി ജന്‍മദിനത്തില്‍ ദലിത് -ആദിവാസി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം വെള്ളയമ്ബലത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലക്ക് ശേഷം അദ്ദേഹം നവോത്ഥാന നായകനായി. എന്ത് നവോത്ഥാനം, നവോത്ഥാന നായകനായിരുന്നു എങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച്‌ കൊടുക്കണമായിരുന്നു.

അതേസമയം, പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളില്‍ അത്തരം നിയന്ത്രണം ഇല്ല.

രണ്ടാം പിണറായി സര്‍ക്കാറില്‍ കെ. രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കി നിയമിച്ചത് വലിയ നവോത്ഥാനമാക്കി ഉയര്‍ത്തിക്കാട്ടി. സംസ്ഥാനത്തെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ട കാലമായിരുന്നു ഒന്നാം പിണറായി സര്‍ക്കാറിന്‍റേത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയന്‍റെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …