ആറാം ക്ലാസില്‍ പഠിക്കുമ്ബോള്‍ നേരിട്ട ലൈംഗിക ഉപദ്രവത്തെ കുറിച്ച് വെളിപ്പെടുത്തി പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. രണ്ടു രൂപ നല്‍കി
ലൈംഗികമായി ദുരുപയോഗം ചെയ്തയാളുടെ വീടും സ്ഥലവും 40 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. ആറാം ക്ലാസില്‍ പഠിക്കുമ്ബോള്‍ വാര്‍ഷിക
പരീക്ഷാ ഫീസ് നല്‍കാന്‍ വീട്ടുകാരുടെ കൈയില്‍ പണം ഉണ്ടായിരുന്നു. അങ്ങനെയാണ് വീടിന് അടുത്തുള്ള ഒരാളോട് താന്‍ സഹായം ചോദിച്ചത്.
എന്നാല്‍ അയാള്‍ രണ്ടു രൂപ നല്‍കി, തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തതായും രഞ്ജു രഞ്ജിമാര്‍ പറയുന്നു. എന്താണ് നടക്കുന്നതെന്ന് പോലും അന്ന് മനസിലായില്ലെന്ന് അവര്‍ പറഞ്ഞു. പിന്നീട കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അന്ന് രണ്ടു രൂപയ്ക്ക് പകരം താന്‍
അനുഭവിച്ചതിനെ കുറിച്ച് മനസിലാക്കുന്നതെന്ന് രഞ്ജു രഞ്ജിമാര്‍ പറഞ്ഞു. അന്ന് ഉപദ്രവിച്ച ആളുടെ വീടും സ്ഥലവും പിന്നീട് നാല്‍പതു ലക്ഷം രൂപയ്ക്ക് വാങ്ങി എന്ന് രഞ്ജു പറയുന്നു. ഉത്സവങ്ങള്‍ക്ക് ഗാനമേള ഉള്ള ഇടത്തും മറ്റും എന്തെങ്കിലും
പരിപാടി അവതരിപ്പിക്കാന്‍ താനും കൂട്ടുകാരും അവസരം ചോദിക്കുമായിരുന്നുവെന്നും അപ്പോള്‍ ഏറെ ഭീകരമായ അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും രഞ്ജു പറയുന്നു. ജീവിതത്തില്‍ പലതരത്തില്‍ മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.
അനാവശ്യ സ്പര്‍ശനങ്ങളും ബല പ്രയോഗങ്ങളും ഉണ്ടായിട്ടുണ്ട്. തങ്ങളെപ്പോലുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നവരുടെ മാനസിക നില അറിയുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.
പുറമെ മാന്യന്മാര്‍ ആണ് അവരില്‍ പലരും. പോലീസിന്റെ ഉപദ്രവങ്ങളും പലതവണ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും അതൊക്കെ മനസിനെ വേട്ടയാടുന്നു. അന്ന് കിട്ടിയ അടിയുടെ
പാടുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസില്‍ മായാതെ നിലനില്‍ക്കുന്നുണ്ട് എന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.