Breaking News

‘സമുദ്ര’ ഓടിത്തുടങ്ങി; മത്സ്യവില്‍പ്പന നടത്തുന്ന വനിതകള്‍ക്ക് വീണ്ടും സൗജന്യബസ് സര്‍വീസ്…

സംസ്ഥാന ഫിഷറീസ് വകുപ്പും കെഎസ്‌ആര്‍ടിസിയും സംയുക്തമായി സമുദ്ര എന്ന പേരില്‍ വനിത മത്സ്യവിപണന തൊഴിലാളികള്‍ക്കായി ഒരുക്കിയ സൗജന്യ ബസ് സര്‍വീസ് ആരംഭിച്ചു.

തിരുവനന്തപുരം പാളയം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മത്‌സ്യത്തൊഴിലാളി സ്ത്രീകള്‍ വിപണനത്തിനായി പോകുമ്ബോള്‍ നേരിടുന്ന യാത്രക്ലേശത്തിന് പരിഹാരം കാണുന്നതിനായാണ് പദ്ധതി ലക്ഷ്യമിടുന്നത്.

മൂന്ന് ലോഫ്‌ളോര്‍ ബസുകളാണ് കെഎസ്‌ആര്‍ടിസി ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഫിഷിംഗ് ഹാര്‍ബറുകളില്‍ നിന്ന് തിരുവനന്തപുരത്തെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്ക് രാവിലെ ആറു മുതല്‍ 10 വരെയുള്ള

സമയത്താണ് സര്‍വീസുകള്‍ നടത്തുക. 24 പേര്‍ക്ക് ഒരു ബസില്‍ യാത്ര ചെയ്യാന്‍ കഴിയും. മത്‌സ്യക്കൊട്ടകള്‍ സൗകര്യപ്രദമായി പുറത്തു നിന്ന് ലോഡ് ചെയ്യാവുന്ന വിധത്തിലുള്ള റോള്‍ പ്ലാറ്റ്‌ഫോം,

ക്യാമറയിലൂടെ നിരീക്ഷിച്ച്‌ ഡ്രൈവര്‍ ഓപ്പറേറ്റ് ചെയ്യുന്ന ഡോറുകള്‍, മ്യൂസിക്ക് സിസ്റ്റം, റിയര്‍ ക്യാമറ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഇതിനായി പ്രതിവര്‍ഷം 72 ലക്ഷം രൂപ ഫിഷറീസ് വകുപ്പ് അനുവദിച്ചു

കഴിഞ്ഞു. പദ്ധതിയുടെ വിജയത്തെ അടിസ്ഥാനമാക്കി മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണ്. മന്ത്രിമാരായ സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, ജിആര്‍ അനില്‍ എംഎല്‍എ മാരായ കെ അന്‍സലന്‍, വികെ പ്രശാന്ത്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …