മയക്കുമരുന്ന് സഹിതം രണ്ട് യുവാക്കളെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തു.
പയ്യന്നൂര്‍ തായിനേരി എസ്.എ.ബി.ടി.എം.എച്ച്.എസ് സ്കൂളിനു സമീപത്തെ എം. അസ്കര്‍ അലി (35), കാഞ്ഞങ്ങാട് നാണിക്കടവ് സ്വദേശി കെ. ഹര്‍ഷാദ് (32) എന്നിവരെയാണ് പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി. യദുകൃഷ്ണന്, എസ്.ഐ ഗിരീശന്, എ.എസ്.ഐ നികേഷ്, സി.പി.ഒ ഭാസ്കരന് തുടങ്ങിയവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തത്.
ഹര്‍ഷാദ് ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വാഹനങ്ങള്‍ക്ക് വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് തയാറാക്കിക്കൊടുക്കുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പയ്യന്നൂര്‍ ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് വ്യാജ ഇന്‍ഷുറന്‍സുമായി കള്ള ടാക്സിയായി ഓടുന്ന ഇന്നോവ കാറിനെപ്പറ്റിയുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.
ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം തിങ്കളാഴ്ച ഉച്ച 2.30ഒാടെ തലിച്ചാലം പാലത്തിനടുത്ത് കാര്‍ പൊലീസ് തടയുകയായിരുന്നു.
കാറിലുണ്ടായിരുന്ന അസ്കര്‍ അലിയെയും ഹര്‍ഷാദിനെയും ദേഹ പരിശോധന നടത്തിയപ്പോഴാണ് അഞ്ചുഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.
കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഹുക്കയും കാറില്‍നിന്ന് കണ്ടെടുത്തു.