Breaking News

രാജ്യത്ത് 41,965 പേര്‍ക്ക് കോവിഡ് ; 460 മരണം.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 41,965 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പുതിയ 460 മരണവും റിപ്പോര്‍ട്ട് ചെയ്‌തു . കഴിഞ്ഞ ദിവസം 33,964 പേര്‍ രോഗമുക്തരായി. 3,28,10,845 പേര്‍ ഇതുവരെ കോവിഡ് ബാധിതരായി . 3,19,93,644 പേര്‍ ഇതുവരെ രോഗമുക്തരായി. സജീവ രോഗികളുടെ എണ്ണം 3,78,181 ആണ്. 4,39,020 പേര്‍ക്ക് ജീവന്‍ നഷപ്പെട്ടു .

അതെ സമയം പുതിയ കേസുകളില്‍ 72 ശതമാനവും കേരളത്തിലാണ്. 30,203 പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു . വരുന്ന പത്ത് ദിവസത്തിനു ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍.

രാജ്യത്ത് ഇതുവരെ 65,41,13,508 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,33,18,718 ഡോസ് നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു .

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …