വള്ളിത്തോട് റേഷന്‍ അരി കടത്തിയതിന് ലൈസെൻസിനെതിരെ നടപടി.
ഇരിട്ടി താലൂക്കിലെ 93ാം നമ്ബര്‍ റേഷന്‍ കട നടത്തുന്ന എം.ജി. ഐസക്കിന് നല്കിയ ലൈസന്‍സാണ് ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസര്‍ എന്‍. ശ്രീകുമാര്‍ താല്‍ക്കാലികമായി റദ്ദുചെയ്തത്.
ഈ റേഷന്‍ കട ഉമ്മന്‍ വര്‍ഗീസ് ലൈസന്‍സിയായ നൂറാം നമ്പർ റേഷന്‍ കടയോട് യോജിപ്പിച്ചു. റദ്ദുചെയ്ത റേഷന്‍ കടയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ഡുടമകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വള്ളിത്തോടിലെ അതേ കട മുറിയില്‍ തന്നെ റേഷന്‍കട പ്രവര്‍ത്തിക്കും.
റേഷന്‍ അരി കടത്തിയവര്‍ക്കെതിരെ അവശ്യസാധന നിയമം അനുശാസിക്കുന്ന വകുപ്പുകള്‍ ചുമത്തി കേസ് എടുക്കുന്നതിനുള്ള അധികാരം ജില്ല കലക്ടര്‍ക്കാണ്
. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തുടര്‍ നടപടി സ്വീകരിക്കുന്നതിന് കലക്ടര്‍ക്ക് കൈമാറി.
വള്ളിത്തോട് റിസാന മന്‍സിലില്‍ പി.പി. മായന്‍ എന്നയാളുടെ കൈവശമുള്ള ഗോഡൗണില്‍ നിന്നാണ് റേഷനരി പിടികൂടിയത്.
ഗോഡൗണായി ഉപയോഗിക്കുന്ന മുറി ഇയാള്‍ മറ്റൊരാളില്‍നിന്ന് വാടകക്കെടുത്തതാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇരിട്ടി താലൂക്ക് റേഷനിങ് ഇന്‍സ്പെക്ടര്‍ വള്ളിത്തോടെ പി.പി. മായിന്‍ എന്നയാളുടെ കൈവശമുള്ള ഗോഡൗണില്‍നിന്ന് 345 കിലോ റേഷന്‍ പച്ചരി പിടികൂടിയത്. എം.ജി. ഐസക്കിെന്റ റേഷന്‍കടയില്‍ നടത്തിയ പരിശോധനയില്‍ നിലവിലുള്ള സ്റ്റോക്കില്‍ കുറവുള്ളതായും കണ്ടെത്തി. ഇവിടെ നിന്ന് അരി കടത്തിയത് തെളിയുകയും ചെയ്തു.
ഇതിനെത്തുടര്‍ന്നാണ് നടപടിയെടുത്തത്.