ഒന്നാംവര്‍ഷ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി നീട്ടി. സെപ്റ്റംബര്‍ എട്ട് വരെ പ്രവേശനത്തിനായി അപേക്ഷിക്കാം. നേരത്തെ സെപ്റ്റംബര്‍ മൂന്നായിരുന്നു പ്രവേശനത്തിനായി
അപേക്ഷിക്കാനുള്ള അവസാന തീയതി. നേരത്തെ ഏഴ് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളില്‍ പ്ലസ് വണ്‍ കോഴ്സിന് 20 ശതമാനം ആനുപാതിക സീറ്റ് വര്‍ധനക്ക് മന്ത്രിസഭ അംഗീകാരം
നല്‍കിയിരുന്നു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് സീറ്റ് വര്‍ധിക്കുക. എല്ലാ ബാച്ചുകളിലും സീറ്റ് വര്‍ധന ബാധകമായിരിക്കും.
NEWS 22 TRUTH . EQUALITY . FRATERNITY