Breaking News

BillDesk ഇനി PayUവിന് സ്വന്തം; കമ്പനി വിറ്റ് ഇന്ത്യയിലെ മൂന്ന് സ്റ്റാര്‍ട്ട്‌അപ് സംരംഭകര്‍ നേടിയത് 3,500 കോടി രൂപ

പേയ്‌മെന്റ് ഗേറ്റ്‌വേയായ ബില്‍ഡെസ്ക്കിന്റെ സ്ഥാപകര്‍ക്ക് കോളടിച്ചു. ബില്‍ഡെസ്ക്കിനെ ദക്ഷിണാഫ്രിക്കന്‍ ടെക് ഭീമനായ നാസ്‌പേഴ്‌സിന്റെ നിക്ഷേപ സ്ഥാപനമായ പ്രോസസ് വാങ്ങി.

4.7 ബില്യണ്‍ ഡോളറിറിന്റെ ഇടപാട് ഇതോടെ നടന്നത്. പേയ്‌മെന്റ് ഗേറ്റ്‌വേ ആയ പേയുവിന് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍ നടത്തിയതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

100 ശതമാനം വാങ്ങല്‍ നടപടികള്‍ പൂര്‍ത്തിയായതോടെ ബില്‍ഡെസ്ക്കിന്റെ സ്ഥാപകരായ എം.എന്‍. ശ്രീനിവാസു, കാര്‍ത്തിക് ഗണപതി, അജയ് കൗശല്‍ എന്നിവര്‍ നേടിയത് 500 മില്യണ്‍ ഡോളര്‍ വീതമാണ്.

ആര്‍തര്‍ ആന്‍ഡേഴ്സണ്‍ എന്ന യുഎസ് ആസ്ഥാനമായുള്ള അക്കൗണ്ടിംഗ് കമ്ബനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് മൂവരും കണ്ടുമുട്ടിയത്. തുടര്‍ന്ന് മൂന്ന് പേരും ജോലി ഉപേക്ഷിച്ച്‌ സംരംഭക പാത തിരഞ്ഞെടുക്കുകയായിരുന്നു.

മൂന്ന് ഐഐഎം ബിരുദധാരികളും ചേര്‍ന്ന് ഫിന്‍‌ടെക് സ്റ്റാര്‍ട്ടപ്പ് എന്ന ആശയം നടപ്പിലാക്കുമ്ബോള്‍ ‘ഫിന്‍‌ടെക്’ എന്ന വാക്ക് പോലും ആരും ഉപയോഗിച്ചിരുന്നില്ല. മാത്രമല്ല, ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കേവലം 50,000 മാത്രമായിരുന്നു. ഞങ്ങള്‍ സാധാരണ യുവ സ്റ്റാര്‍ട്ടപ്പ് സ്ഥാപകരില്‍ നിന്ന് വ്യത്യസ്തരാണ്.

എനിക്കും കൗശലിനും 53 വയസ്സായി, ഗണപതിയ്ക്ക് 50 കഴിഞ്ഞു. 2000ല്‍ ഞങ്ങള്‍ പുതിയ സംരംഭം ആരംഭിച്ചപ്പോള്‍ ധനകാര്യ സാങ്കേതികവിദ്യ മേഖലയില്‍ എന്തെങ്കിലും ചെയ്യുന്നത് മികച്ച അവസരമാകുമെന്ന് തോന്നിയിരുന്നുവെന്ന്’ശ്രീനിവാസു ബ്ലൂംബെര്‍ഗിനോട് പറഞ്ഞു.

രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കമ്ബനിക്ക് ഇന്ത്യയിലെ പേയ്‌മെന്റ് ഗേറ്റ്‌വേകളില്‍ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ്സ് ക്ലയന്റുകളാണുള്ളത്. കൂടാതെ രാജ്യത്തെ എല്ലാ ബില്ലിംഗ് ഇടപാടുകളിലും ഏകദേശം 60 ശതമാനം ഇവരുടെ കമ്ബനിയ്ക്ക് കീഴിലാണ്.

ഫിന്‍‌ടെക് സ്ഥാപനമായ പേയു ഡിജിറ്റല്‍ പേയ്‌മെന്റ് ദാതാക്കളായ ബില്‍‌ഡെസ്കിനെ 4.7 ബില്യണ്‍ ഡോളറിന് (ഏകദേശം 34,376.2 കോടി രൂപ) ആണ് വാങ്ങുന്നത്. ഇടി റിപ്പോര്‍ട്ട് അനുസരിച്ച്‌, ബില്‍ഡെസ്കിന്റെയും പേയുവിന്റെയും ലയനത്തിന് ശേഷം, വാര്‍ഷിക മൊത്ത പേയ്മെന്റ് വോളിയം (ടിവിപി) 147 ബില്യണ്‍ ഡോളറുള്ള ഏറ്റവും വലിയ ഓണ്‍ലൈന്‍ പേയ്മെന്റ് കമ്ബനിയായി മാറും.

ബില്‍ഡെസ്ക് ഒരു പേയ്‌മെന്റ് പ്ലാറ്റ്ഫോമാണ്, അത് മറ്റ് കമ്ബനികളില്‍ നിന്ന് ബില്ലിംഗ് ഡാറ്റ ശേഖരിക്കുകയും തുടര്‍ന്ന് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് പേയ്‌മെന്റുകളിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. ഇത് തടസ്സരഹിതമായ ഇടപാടിന് സഹായിക്കും.

2007 മുതല്‍ കമ്ബനി വന്‍ ലാഭമുണ്ടാക്കുകയും 2021 സാമ്ബത്തിക വര്‍ഷത്തില്‍ 253 മില്യണ്‍ ഡോളര്‍ മൊത്ത വരുമാനം നേടുകയും ചെയ്തു.

കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നയിക്കുന്നതില്‍ കമ്ബനി മുന്‍നിരയിലാണെന്ന് ബില്‍ഡെസ്‌കിന്റെ സഹസ്ഥാപകനായ എം.എന്‍ ശ്രീനിവാസു പറഞ്ഞു.

“പ്രോസസിന്റെ ഈ നിക്ഷേപം ഇന്ത്യയിലെ റിസര്‍വ് ബാങ്ക് നടപ്പാക്കിയ നവീകരണവും പുരോഗമനപരമായ നിയന്ത്രണ ചട്ടക്കൂടുകളും ഉപയോഗിച്ച്‌ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്കുള്ള ഇന്ത്യയിലെ സുപ്രധാന അവസരത്തെ സാധൂകരിക്കുന്നതാണെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …