Breaking News

‘ഇനി മുതൽ എടാ, എടീ വിളികള്‍ വേണ്ട’; പൊലീസ് പൊതുജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈകോടതി…

പൊതുജനങ്ങളെ എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് പൊലീസ് അവസാനിപ്പിക്കണമെന്ന് ഹൈകോടതി. പൊലീസ് പൊതുജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു.

ഇതിന് ഡി ജി പി സെർകുലർ ഇറക്കണമെന്നും ഹൈകോടതി നിർദേശിച്ചു. തൃശ്ശൂർ ചേർപ്പ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പൊലീസ് അതിക്രമ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നിരീക്ഷണം.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേരളത്തിൽ അടുത്തിടെ പൊലീസിന്റെ പെരുമാറ്റത്തിനെതിരെ വ്യാപകമായ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

അതേസമയം നോക്കുകൂലി സമ്ബ്രദായം നിർത്തലാക്കണമെന്ന പ്രധാന നിർദേശവും വെള്ളായാഴ്ച ഇതേ ബെഞ്ച് ആവശ്യപ്പെട്ടു. നോക്കുകൂലി കേരളത്തിന് ഭൂഷണമല്ല, ഇത് കേരളത്തിനെതിരായ പ്രചാരണത്തിന് കാരണമാകുന്നുണ്ട്.

സർകാർ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കണം. ചുമട്ടുതൊഴിലാളികളുടെ പ്രശ്‌നങ്ങൾ നിയമപരമായാണ് പരിഹരിക്കേണ്ടത്, പരിഹാരം നോക്കുകൂലി അല്ലെന്നും കോടതി നിരീക്ഷിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …