കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വഴിയില്‍ തൂണുംചാരി നില്‍ക്കുന്നയാളല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനവാക്ക് സുധാകരനെന്ന് പറഞ്ഞത് കെപിസിസി പ്രസിഡന്റിനെക്കുറിച്ചാണ്. സംഘടനാബോധം കൊണ്ടാണ് താനിത് പറയുന്നത്. മുമ്ബ് ആരും പറഞ്ഞിട്ടുണ്ടാകില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ സതീശന്‍ പറഞ്ഞു.
യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനം സംബന്ധിച്ച വിവാദത്തിന് ഗൗരവമില്ല. യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് രീതി എന്താണെന്ന് അറിയില്ല. അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നടപടി ഇവിടുത്തെ സംഘടനാ രീതിയല്ലാത്തതിനാലാണ് യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് ഇക്കാര്യം നേതൃതത്തെ അറിയിച്ചത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകനെ വക്താവാക്കിയത് അദ്ദേഹം അറിഞ്ഞിട്ടുണ്ടാകില്ല. സുധാകരനുമായി കണ്ണൂരില്‍ താന്‍ നടത്തിയത് രഹസ്യകൂടിക്കാഴ്ചയല്ല. കോണ്‍ഗ്രസ് അതിന്റെതായ സമയമെടുത്ത് നന്നാകുമെന്നും സതീശന്‍ അവകാശപ്പെട്ടു.
ചെന്നിത്തലയ്ക്ക് മറുപടി പറയാതെ സതീശന്‍
ഉമ്മന്‍ ചാണ്ടിയെയടക്കം മാറ്റിനിര്‍ത്തിയതിനെതിരെ രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശങ്ങളോട് വി ഡി സതീശന്‍ പ്രതികരിച്ചില്ല. ഇക്കാര്യത്തില്‍ മറുപടിയില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ച ചോദ്യത്തിനുള്ള ഉത്തരം.
ചന്ദ്രിക ദിനപത്രത്തില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ ഇ ഡി വിളിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനും മറുപടി പറയാതെ സതീശന്‍ ഒഴിഞ്ഞുമാറി.