Breaking News

വാക്‌സിനുകളുടെ ഇടവേള നിശ്ചയിച്ചത് പഠനത്തിന്‍റെ അടിസ്ഥാനത്തില്‍: ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്രം ഹൈകോടതിയില്‍

വാക്സിന്‍ ഡോസുകള്‍ക്ക് ഇടവേള നല്‍കുന്നതില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇളവ് നല്‍കണമെന്ന് ചൂണ്ടിക്കാട്ടി കിറ്റെക്സ് കമ്ബനി നല്‍കിയ ഹരജി ഹൈകോടതി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
കോവിഷീല്‍ഡ് വാക്സിന്‍റെ ഇടവേള 84 ദിവസമായി നിശ്ചയിച്ചത് ശാസത്രീയ പഠനങ്ങളും വിദഗ്ധ അഭിപ്രായങ്ങളും അടിസ്ഥാനമാക്കിയാണ്. രാജ്യത്തിനകത്ത് ഈ ഇടവേളകളില്‍ മാറ്റം വരുത്താന്‍ കഴിയില്ല. വിദേശത്തേക്ക് അടിയന്തര യാത്ര ചെയ്യേണ്ടവര്‍ക്ക് മാത്രമാണ് ഇളവ് നല്‍കാന്‍ സാധിക്കുക. രാജ്യത്തിനകത്തെ തൊഴില്‍ മേഖലകളില്‍ അടക്കമുള്ളവര്‍ക്ക് ഇളവ് നല്‍കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

സ്വന്തം പോക്കറ്റില്‍ നിന്ന് പണം കൊടുത്ത് വാക്സിന്‍ വാങ്ങുന്നവര്‍ക്ക് ഇടവേളയുടെ കാര്യത്തില്‍ സ്വതന്ത്ര്യമായി തീരുമാനമെടുക്കാന്‍ അവകാശം നല്‍കി കൂടെ എന്ന് ഹൈകോടതി ചോദിച്ചിരുന്നു. ഇതിലാണ് കേന്ദ്രത്തിന്‍റെ നിലാപാട് കോടതി ആരാഞ്ഞത്.

കോവിഷീല്‍ഡ് പ്രതിരോധ മരുന്ന് നിര്‍മാതാക്കളായ ആസ്ട്ര സെനിക്കയുടെ മെഡിക്കല്‍ രേഖകള്‍ പ്രകാരം 24 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിന്‍ എടുക്കാമെന്നാണ് വ്യക്തമാക്കുന്നത് ഹരജിക്കാര്‍ പ്രധാനമായും വാദിച്ചത്.

 

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …