Breaking News

ആഴിമല തീരത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ കടലില്‍ വീണ്​ യുവാവ് മരിച്ചു…

ആഴിമല തീരത്ത് പാറക്കൂട്ടത്തില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവേ യുവാവ് കടലില്‍ വീണ് മരിച്ചു. തിരുവല്ലം സ്വദേശി ജയക്കുട്ടന്‍ (35) ആണ് മരിച്ചത്. തിങ്കളാഴ്​ച ഉച്ചയോടെ ആഴിമല ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. പൂവാറില്‍ ഒരു സുഹൃത്തിെന്‍റ വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത്​ മടങ്ങുന്നതിനിടെ,

ആഴിമലക്ഷേത്രം കാണാനെത്തിയ നാലംഗ സംഘത്തില്‍ ഒരാളാണ് മരിച്ച ജയക്കുട്ടന്‍. പാറക്കൂട്ടത്തില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതിയ ജയക്കുട്ടന്‍ കടലിലേക്ക് വീണു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും യുവാവ് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയി.

നിലവിളി കേട്ടെത്തിയ നാട്ടുകാരും തീരദേശ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്‍റും തിരച്ചില്‍ നടത്തുന്നതിനിടെ അരമണിക്കൂറിനുള്ളില്‍ തന്നെ മൃതദേഹം കരക്കടിഞ്ഞു. എന്‍ജിനീയറിങ്​ ബിരുദമെടുത്ത ജയക്കുട്ടന്‍ ബിസിനസ് ട്യൂഷനും കാറ്ററിങ്​ സര്‍വിസും നടത്തി വരികയായിരുന്നു. അഖില്‍, മനു എന്നിവര്‍ സഹോദരങ്ങളാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …