Breaking News

സിപിഎമില്‍ നിന്ന് ലഭിക്കുന്നത് തികച്ചും വ്യത്യസ്തമായ അനുഭവം; പാര്‍ട്ടി ഏല്‍പിക്കുന്ന ചുമതല ആത്മാര്‍ഥമായി നിര്‍വഹിക്കുമെന്ന് കെ പി അനില്‍കുമാര്‍…

കോണ്‍ഗ്രസ് വിട്ട് സിപിഎമില്‍ ചേര്‍ന്ന തനിക്ക് ഇവിടെ നിന്നും കിട്ടുന്നത് തികച്ചും വ്യത്യസ്തമായ അനുഭവമെന്ന് കെ പി അനില്‍കുമാര്‍. പാര്‍ട്ടി ഏല്‍പിക്കുന്ന ചുമതല ആത്മാര്‍ഥമായി നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഇപ്പോള്‍ കാഴ്ചക്കാരന്റെ റോള്‍ മാത്രമാണ്.

ഡി സി സി പ്രസിഡന്റുമാരെ നിയന്ത്രിച്ചിരുന്ന താന്‍ ഒരു ഡി സി സി പ്രസിഡന്റ് സ്ഥാനത്തിനായി വാശി പിടിക്കുമോയെന്നും കെ പി അനില്‍ കുമാര്‍ ചോദിച്ചു. സിപിഎമില്‍ ചേര്‍ന്ന ശേഷം കോഴിക്കോട് എത്തിയ കെ പി അനില്‍കുമാറിന് ജില്ല സെക്രടറി പി മോഹനന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് വിട്ട അനില്‍കുമാര്‍ സി പി എമില്‍ എത്തിയത്. വാര്‍ത്തസമ്മേളനത്തില്‍ രാജി പ്രഖ്യാപനം നടത്തി എകെജി സെന്ററിലേക്ക് എത്തിയ കെ പി അനില്‍കുമാറിനെ മുന്‍ സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരാണ് സ്വീകരിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …