Breaking News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നു..

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ അടച്ചിട്ട മുറിയിലാണ്ചോദ്യം ചെയ്യല്‍. കാസര്‍കോട് ക്രൈം ബ്രാഞ്ച് ഓഫീസില്‍ രാവിലെ പത്തിന് ഹാജരാകാന്‍ സുരേന്ദ്രന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. സുരേന്ദ്രന്‍ ഹാജരാകുമെന്ന് ബന്ധപ്പെട്ടവര്‍ നേരത്തെ അറിയിച്ചിരുന്നു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്. മൂന്ന് മാസത്തിനൊടുവിലാണ് കേസിലെ ഏക പ്രതിയായ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശനാണ് ഇതു സംബന്ധിച്ച്‌ പരാതി നല്‍കിയത്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാന്‍ സുന്ദരക്ക് നേരിട്ട് പണം നല്‍കിയ ആളുകളുടെ മൊഴിയും സുന്ദരയുടെ കുടുംബാംഗങ്ങളുടെ മൊഴിയും അന്വേഷണ സംഘം നേരത്തേ രേഖപ്പെടുത്തിയിരുന്നു.

സുന്ദരയില്‍ നിന്ന് രണ്ട് ലക്ഷം രൂപ പോലീസ് കണ്ടെടുക്കുകയും അദ്ദേഹത്തിന് ലഭിച്ച മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്.

‘അസ്ഥാനത്തെ വാക്ക് തീപ്പൊരിയെന്ന് ഓര്‍ക്കുക’

വിവാദ കൈപ്പുസ്തകത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ താമരശ്ശേരി രൂപത

പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച്‌ സുരേഷ് ഗോപി എം പി; ബി ജെ പിയെ വിമര്‍ശിച്ച്‌ കെ സി ബി സി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നു

ബഹിരാകാശ വിനോദസഞ്ചാരം: സ്‌പേസ് എക്‌സ് വിക്ഷേപണം വിജയകരം

ഇ ഡിയോട് വീണ്ടും സാവകാശം തേടി കുഞ്ഞാലിക്കുട്ടി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …