Breaking News

മുക്കാംപുഴയില്‍ ജീപ്പ് കാട്ടിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരിക്ക്…

ആനമല റോഡില്‍ വാച്ച്‌മരം മുക്കാംപുഴ ഭാഗത്ത് വൈദ്യുതിക്കാലില്‍ ഇടിച്ച ജീപ്പ് കാട്ടിലേക്ക് ഇടിച്ചിറങ്ങി ഒരാള്‍ക്ക് പരിക്കേറ്റു. മലക്കപ്പാറയില്‍നിന്ന് തിരിച്ചുവരികയായിരുന്ന ചാവക്കാട് സ്വദേശികള്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.

ചാവക്കാട് സ്വദേശി ഹസന്‍കോയയുടെ മകന്‍ യാസിനാണ് (19) പരിക്കേറ്റത്. ഇദ്ദേഹത്തെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജീപ്പിടിച്ച്‌ ആദിവാസി ഊരുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന 11 കെ.വി. ലൈനിന്റെ വൈദ്യുതിക്കാലൊടിഞ്ഞു. തൂണിലിടിച്ച ശേഷം 25 മീറ്ററിലേറെ ദൂരത്തില്‍ കാട്ടിലേക്ക് കയറിയാണ് ജീപ്പ്‌ നിന്നത്. പൊകലപ്പാറയില്‍ ജോലിയിലുണ്ടായിരുന്ന വൈദ്യുതിവകുപ്പ് ജീവനക്കാര്‍ എത്തിയാണ് വൈദ്യുതിക്കാല്‍ റോഡില്‍നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …