Breaking News

പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വാശിയോടെ വിറ്റ് തുലയ്ക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍…

രാജ്യത്ത് തൊ‍ഴില്‍ മേഖലയുടെ ശാന്തി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വാശിയോടെ വിറ്റ് തുലയ്ക്കുകയാണ്.

സ്വകാര്യ മേഖലയെ വളര്‍ത്തുക എന്നതാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. പുതിയ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല, ഉള്ള തൊ‍ഴില്‍ സംരക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സര്‍വ്വീസ് മേഖല പോലും രാജ്യത്ത് ഭദ്രമല്ല.

കേരളത്തില്‍ തൊ‍ഴില്‍ മേഖലയില്‍ ബദല്‍ നയം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ലജിസ്ലേച്ചര്‍ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസ്സോസിയേഷന്‍ അറുപത്തിമൂന്നാമത് വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …