Breaking News

തൊണ്ടിമുതല്‍ പ്രതികള്‍ക്ക് തിരികെ നല്‍കിയ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍…

പിടികൂടിയ തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാകാതെ പ്രതികള്‍ക്ക് തിരിച്ചു കൊടുത്ത സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ രജീന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഒാഫീസര്‍ സജി അലക്സാണ്ടര്‍ എന്നിവരെയാണ് ജില്ല പൊലീസ് മേധാവി സുജിത് ദാസ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

കേസില്‍ ഇടനിലക്കാരാനായി നിന്ന ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. പിടിച്ചെടുത്ത ഹാന്‍സ് അടക്കമുള്ള ലഹരി ഉല്‍പന്നങ്ങള്‍ക്ക് പകരം മറ്റ് സാധനങ്ങള്‍ കോടതിയില്‍ ഹാജരാക്കിയെന്നാണ് വിവരം.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …