Breaking News

ഐ.പി.എല്ലിനെ കുലുക്കി വീണ്ടും കോവിഡ്​; ടി.നടരാജന്‍​ ​പോസിറ്റീവ്​, ഇന്നത്തെ മത്സരം​ ആശങ്കയില്‍…

ഇന്ത്യയിലെ കോവിഡ്​ രൂക്ഷതകാരണം ടൂര്‍ണമെന്‍റ്​ ​യു.എ.ഇയിലേക്ക്​ മാറ്റിയിട്ടും പിടിവിടാതെ കോവിഡ്​. സണ്‍റൈസേഴ്​സ്​ ഹൈദരാബാദിന്‍റെ പേസ്​ ബൗളര്‍ ടി. നടരാജന്​ കോവിഡ്​ പോസിറ്റീവായതായി ടീം വൃത്തങ്ങള്‍ അറിയിച്ചു.

ഇതോടെ ബുധനാഴ്ച​ നടക്കാനിരുന്ന സണ്‍റൈസേഴ്​സ്​ ഹൈദരാബാദ്​-ഡല്‍ഹി കാപ്പിറ്റല്‍സ്​ മത്സരം അനിശ്ചിതത്വത്തിലായി. മത്സരത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട്​ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. നടരാജനോടൊപ്പം ആള്‍റൗണ്ടര്‍ വിജയ്​ ശങ്കര്‍, ടീം മാനേജര്‍ വിജയ്​ കുമാര്‍ അടക്കമുള്ള ആറുപേരെ ഐസൊലേഷനിലാക്കിയിട്ടുണ്ട്​.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …