ആദിവാസികോളനിയിലെ കുട്ടികള്‍ക്കിടയില്‍ അക്യൂട്ട് പോസ്റ്റ് സ്‌ട്രെപ്‌റ്റോകോക്കല്‍ ഗ്ലോമറുലോ നെഫ്രോട്ടിക് രോഗം കണ്ടെത്തി. തേലംപറ്റ ഈരംകൊല്ലി പണിയ കോളനിയിലെ അഞ്ചുകുട്ടികള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. തൊലിപ്പുറത്ത് ചെറിയ ചൊറിച്ചിലോടെ തുടങ്ങി, പിന്നീട് ഇതിന്റെ അണുക്കള്‍ വൃക്കയെ ബാധിക്കുന്നതാണീ രോഗം.
വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചാല്‍ രോഗബാധയൊഴിവാക്കാമെന്നും ഇത് പകര്‍ച്ചവ്യാധിയല്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കൃത്യമായ ചികിത്സയിലൂടെ രോഗമുക്തിനേടാം. വൃത്തിഹീനമായ അന്തരീക്ഷത്തിലെ ജീവിതമാണ് കോളനിയിലെ കുട്ടികള്‍ക്കിടയിലെ രോഗബാധയ്ക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.