സ്കൂള്‍ തുറക്കുന്നതിനെ കുറിച്ച് വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്നും സൂക്ഷ്മ വിവരങ്ങള്‍ അടക്കം പരിശോധിച്ചാണ് സ്കൂള്‍ തുറക്കാനുള്ള തീരുമാനമെന്നും വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. അന്തിമ മാര്‍ഗനിര്‍ദേശം അടുത്ത ആഴ്ച തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരിനുള്ളത്. വ്യവസായികള്‍ക്ക് എല്ലാ സൗകര്യവും ഉറപ്പാക്കും. ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുത് എന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നോക്കുകൂലി ഒരു കാരണവശാലും അനുവദിക്കില്ല. ശ്രദ്ധയില്‍പെട്ടാല്‍ ആവശ്യമായ നടപടി എടുക്കുമെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു.