Breaking News

‘കല്ലട ജലോത്സവം നടത്തണോ വേണ്ടയോ എന്ന് ഞങ്ങള്‍ തീരുമാനിക്കും’; വെല്ലുവിളിച്ച്‌ കോവൂര്‍ കുഞ്ഞുമോന്‍…

കൊല്ലം കല്ലട ജലോത്സവം ഇനി നടത്തണോ വേണ്ടയോ എന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന വെല്ലുവിളി പ്രസംഗവുമായി കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. ചെറുവള്ളങ്ങള്‍ക്കുള്ള ബോണസും പ്രൈസ് മണിയും നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ മുമ്ബ് ബോട്ട് ക്ലബ്ബുകളുടെ കൂട്ടായ്മ എം.എല്‍.എയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം.എല്‍.എയുടെ പ്രകോപനപരമായ പ്രസംഗം.

2019 ല്‍ കല്ലടയാറ്റില്‍ നടന്ന ചാമ്ബ്യന്‍സ് ബോട്ട് ലീഗില്‍ പങ്കെടുത്ത ഒന്‍പത് ചെറുവള്ളങ്ങളുടെ ബോട്ട് ക്ലബ്ബുകള്‍ക്ക് പ്രൈസ് മണിയോ ബോണസ് ഇതുവരെ നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച്‌ ഈ മാസം പതിനേഴാം തീയതി ബോട്ട് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രകോപിതനായി എം.എല്‍.എ വെല്ലുവിളി പ്രസംഗം നടത്തിയിരിക്കുന്നത്.

ബോട്ട് ക്ലബ്ബുകള്‍ക്ക് പ്രൈസ് മണിയും ബോണസും ലഭിക്കുന്നതിന് തന്‍റെ ഭാഗത്തുനിന്നും യാതൊരു സഹായവും ഇനി ഉണ്ടാകില്ലെന്നും, കല്ലട ജലോത്സവം ഇനി നടത്തണമോ വേണ്ടയോ എന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നാണ് എം.എല്‍.എ പ്രസംഗിച്ചത്. മണ്‍ട്രോത്തുരുത്തില്‍ പുതിയതായി നിര്‍മ്മിച്ച റോഡിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുമ്ബോഴാണ് എം.എല്‍.എയുടെ വെല്ലുവിളി പ്രസംഗം നടന്നത്.

എം,എല്‍,എയുടെ വെല്ലുവിളി പ്രസംഗത്തില്‍ പ്രതിഷേധിച്ച്‌ ബോട്ട് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നിരാഹാരം ആരംഭിച്ചിരിക്കുകയാണ്. എം.എല്‍.എ പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …