പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞു മടങ്ങുന്ന വിദ്യാര്‍ഥികള്‍ നടുറോഡില്‍ കൂട്ടത്തല്ല്. കുഴിയില്‍ വീണ വിദ്യാര്‍ഥിയുടെ മുതുകിലും തലയിലും ചവിട്ടുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കോഴിക്കോട് കൊടുവള്ളിക്കടുത്താണ് സംഭവം.
കരുവന്‍പൊയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേയും കൊടുവള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായതത്രെ. പത്താം ക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍ തമ്മിലുള്ള വൈരാഗ്യമാണ് തല്ലില്‍ കലാശിച്ചത്. അതേസമയം, വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്നത്തെ കുറിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക്
മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നുവത്രെ. പരീക്ഷക്കായി സ്‌കൂളിലെത്തുമ്ബോള്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതൊഴിവാക്കാനുള്ള ശ്രമവും അവര്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് സ്‌കൂളുകളുടേയും സമീപമുള്ള ചൂണ്ടപ്പുറം എന്ന സ്ഥലത്തുവെച്ചാണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. വടികളും കമ്ബുകളും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ പരസ്പരം പൊതിരെ തല്ലുകയായിരുന്നു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് സംഘര്‍ഷം നിയന്ത്രിച്ചത്.
https://youtu.be/zhv4skel4bM
NEWS 22 TRUTH . EQUALITY . FRATERNITY