വീട്ടില്‍ നിന്ന് കാണാതായ കുട്ടി സമീപത്തെ കുളത്തില്‍ വീണു മരിച്ചു. ജിഷ മോള്‍ അഗസ്റ്റിന്റെയും സുജിത്ത് സെബാസ്റ്റ്യന്റെയും രണ്ടര വയസുള്ള ഇളയ മകൻ ആണ് മരണപ്പെട്ടത്. കല്ലാച്ചി പയന്തോങ്ങില്‍ ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന് സമീപത്തെ കുളത്തിൽ വീണ നിലയിലാണ് കുട്ടിയെ കണ്ടെത്തുന്നത്.
രാവിലെ മുതല്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തിയിരുന്നു. അങ്ങനെയാണ് കുളത്തില്‍ കുട്ടിയെ കണ്ടെത്തുന്നത്. കുഞ്ഞിനെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ഒരു മണിയോടെ മരണപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് ശ്വാസം ഉണ്ടായിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.