കൊച്ചി വിമാനത്താവളത്തില്‍ കൊക്കെയ്നുമായി രണ്ട് വിദേശ വനിതകള്‍ അറസ്റ്റില്‍ .ഐവറി കോസ്റ്റ് സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരാണ് എന്‍സിബിയുടെ പിടിയിലായത്. ദോഹ വഴിയുള്ള വിമാനത്തിലെത്തിയ കാനേ സിം പേയുടെ ബാഗില്‍ നിന്നുമാണ് 580 ഗ്രാം കൊക്കെയ്ന്‍ പിടികൂടിയത്.തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നെടുമ്ബാശേരിയിലെ ഹോട്ടലില്‍ തങ്ങുകയായിരുന്ന സിവി ഒലോത്തി ജൂലിയറ്റിനെ കൂടി പിടികൂടാനായത്. ഇരുവരേയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യും.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY