Breaking News

വലിയ മീന്‍കഷണം മകന് കൊടുത്തു: ഭാര്യയേയും മകനെയും ക്രൂരമായി മര്‍ദ്ദിച്ച്‌ യുവാവ്…

ഭാര്യയേയും മകനെയും ക്രൂരമായ മര്‍ദ്ദിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ചോറിന്റെ കൂടെ വലിയ മീന്‍ കഷണം തനിക്ക് നല്‍കാതെ ഭാര്യ, മകന് നല്‍കിയതില്‍ പ്രകോപിതനായാണ് യുവാവ് ഭാര്യയേയും മകനെയും ആക്രമിച്ചത്. കോട്ടുകാല്‍ പുന്നക്കുളം വട്ടവിള കുരിശടി വിളയില്‍ ബിജുവിനെ(41) ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അത്താഴം വിളമ്ബിയപ്പോള്‍ മീനിന്റെ വലിയ കഷണം മകന് നല്‍കിയെന്നും തനിക്ക് തന്നത് ചെറുതാണെന്നും പറഞ്ഞ് ബിജു ഭക്ഷണം വലിച്ചെറിഞ്ഞശേഷം ഭാര്യയെയും മകനെയും മര്‍ദ്ദിക്കാന്‍ തുടങ്ങി.

ഇത് കണ്ട് തടയാനെത്തിയ ഭാര്യയുടെ അമ്മയെയും ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനം സഹിക്കവയ്യാതെ ആയതോടെയാണ് പരാതി നല്‍കാമെന്ന് യുവതി തീരുമാനിച്ചത്. തുടര്‍ന്ന് മൂവരും ചേര്‍ന്ന് പൊലീസില്‍ പരാതിനല്‍കുകയായിരുന്നു. പരാതിയെക്കുറിച്ച്‌ അന്വേഷിച്ച വിഴിഞ്ഞം എസ് ഐ സമ്ബത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബിജുവിനെ അറസ്റ്റുചെയ്ത്. യുവാവ് കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …