Breaking News

തലസ്ഥാനത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ട് പേര്‍ പിടിയില്‍…

ഫ്ലാറ്റുകള്‍ കേന്ദ്രികരിച്ച്‌ കഞ്ചാവ് വില്‍പ്പന നടത്തിയ പ്രതികള്‍ പിടിയില്‍. കരമന സ്വദേശികളായ ലജീഷ്, കൃഷ്ണ എന്നിവരെയാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരം കരമനയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ച്‌ വരികയായിരുന്ന കഞ്ചാവ് സംഘത്തിലെ കണ്ണികളാണ് ഇരുവരും.

നാര്‍ക്കോട്ടിക് സെല്‍ അസി. കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്‌ഡില്‍ ആണ് ഇവര്‍ പിടിയിലായത്. പരിശോധനയ്ക്കായി ഫ്ലാറ്റിലെത്തിയ പൊലീസ് സംഘത്തിന് നേരെ സംഘം നാടന്‍ പടക്കം എറിഞ്ഞു. പൊലീസിനെ ആക്രമിച്ച്‌ പ്രതികളില്‍ രണ്ട് പേര്‍ രക്ഷപ്പെട്ടു. മുറിയിന്‍ നിന്നും തോക്കും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …