ചൊവ്വാഴ്ച തുറന്ന ഇടുക്കി ജലസംഭരണിയിലെ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടക്കാന്‍ തീരുമാനം. രണ്ട്, നാല് ഷട്ടറുകളാണ് അടക്കുക. ഇതോടൊപ്പം മൂന്നാം നമ്ബര്‍ ഷട്ടര്‍ നിലവിലെ 35 സെന്‍റീമീറ്ററിന് പകരം 40 സെ.മീ തുറന്നുവെക്കും. ഇന്ന് നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. 2403 അടിയാണ് അണക്കെട്ടിൻരെ പൂര്‍ണ സംഭരണശേഷി. നിലവില്‍ 2398.20 അടിയാണ് ജലനിരപ്പ്.
ഇത് സംഭരണശേഷിയുടെ 94.37 ശതമാനമാണ്. അണക്കെട്ടില്‍ ഒാറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്. ജലനിരപ്പ് 2398.08 അടിയായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 11നാണ് മൂന്ന് ഷട്ടറുകള്‍ 35 സെന്‍റിമീറ്റര്‍ വീതം തുറന്നത്. മിനിറ്റില്‍ 60 ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയത്. ഇടുക്കി ജലാസംഭരണിയിലേക്കുള്ള നീരോഴുക്ക് കുറഞ്ഞതിനാലും കാലാവസ്ഥ അനുകൂലമായതിനാലും ആണ് തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവ് കുറക്കുന്നത്.