മോഹന്‍ലാല്‍ ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ തിയേറ്റര്‍ റിലീസ് ചര്‍ച്ച ചെയ്യുന്നതിനായി തിയേറ്റര്‍ ഉടമകളുടെ യോഗം നാളെ ചേരും. ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യണമെങ്കില്‍ തിയേറ്റര്‍ ഉടമകളുടെ ഭാഗത്ത് നിന്ന് ഉറപ്പ് നല്‍കണമെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ ആവശ്യപ്പെടുന്നത്. മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍
അറബിക്കടലിന്റെ സിംഹം ഒ.ടി.ടി. പ്ലാറ്റ്ഫോമിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് നിര്‍ണായക ചര്‍ച്ചകള്‍. ഫിലിം ചേംബര്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ മോഹന്‍ലാലുമായും ആന്റണി പെരുമ്ബാവൂരുമായും സംസാരിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ പ്രവേശനത്തിന് നിയന്ത്രണം ഉണ്ട്.
അതുകൊണ്ട് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്താല്‍ സാമ്ബത്തിക നഷ്ടമുണ്ടാകുമെന്നാണ് ആന്റണി പെരുമ്ബാവൂരിന്റെ ആശങ്ക. ഈ സാഹചര്യത്തിലാണ് തിയെറ്ററില്‍ റിലീസ് ചെയ്താല്‍ ഒരു നിശ്ചിത തുക ലഭിയ്ക്കുമെന്ന കാര്യത്തില്‍ ഉറപ്പ് വേണമെന്ന് ആന്റണി പെരുമ്ബാവൂര്‍ ആവശ്യപ്പെടുന്നതും. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി.
NEWS 22 TRUTH . EQUALITY . FRATERNITY