Breaking News

ദുല്‍ഖര്‍ ഇനി ബോക്സ് ഓഫീസില്‍ ഒന്നാമന്‍, ആദ്യദിനം 6 കോടി 30ലക്ഷം ഗ്രോസ്; സൂപ്പര്‍താരപദവിയെന്ന് തിയറ്ററുടമകള്‍…

കൊവിഡ് നിയന്ത്രണത്തിന് ശേഷം തുറക്കുമ്പോള്‍ തിയറ്റര്‍ പഴയപോലെ സജീവമാകുമോ എന്ന സംശയത്തെ അപ്രസക്തമാക്കുന്നതാണ് കുറുപ്പിന്റെ പ്രീ ബുക്കിംഗും ആദ്യ ദിന കളക്ഷനും. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍

ചിത്രം കുറുപ്പ് 505 സ്‌ക്രീനില്‍ 2600ലേറെ ഷോകളാണ് നടത്തിയത്. 12 മണിക്ക് ശേഷവും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അഡീഷണല്‍ ഷോ നടന്നു.

ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍ കേരളത്തില്‍ മാത്രം ആറ് കോട് മുപ്പത് ലക്ഷം രൂപയാണെന്ന് ഫിയോക് പ്രസിഡന്റും തിയറ്ററുടമയുമായ വിജയകുമാര്‍ പറഞ്ഞു. ഇതില്‍ മൂന്നരക്കോടിയോളം

നിര്‍മ്മാതാവിന്റെ വിഹിതമാണെന്നും വിജയകുമാര്‍ പറഞ്ഞു. കുറുപ്പ് ഒരാഴ്ച പൂര്‍ത്തിയാക്കുമ്പോള്‍ 10 കോടിക്ക് മുകളില്‍ ഗ്രോസ് നേടുമെന്ന് ഷേണോയിസ് സിനിമാക്സ് എം.ഡി സുരേഷ് ഷേണായ് പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാനെ ജനങ്ങള്‍ അടുത്ത സൂപ്പര്‍താരമായി ഉയര്‍ത്തിയ ചിത്രമാണ് കുറുപ്പ് എന്നും സുരേഷ് ഷേണായ് പറഞ്ഞു. ‘വളരെ ആവേശപൂര്‍ണ്ണമായ സ്വീകരണമാണ് പ്രേക്ഷകര്‍ കുറുപ്പിന് നല്‍കിയത്. കേരളത്തില്‍ 505 സ്‌ക്രീനില്‍

ഏകദേശം 2600ഓളം ഷോയാണ് കുറുപ്പ് ആദ്യ ദിനം കളിച്ചത്. കേരളത്തില്‍ ഇന്ന് ഉണ്ടാവാത്ത സര്‍വ്വകാല റെക്കോഡാണ്.

നൂറ് ശതമാനം കപ്പാസിറ്റിയില്‍ തിയേറ്ററുകളില്‍ സിനിമ കളിച്ചപ്പോള്‍ പോലും ഇങ്ങനെയൊരു ഗ്രോസ് കളക്ഷന്‍ വന്നിട്ടില്ല.’ നിലവില്‍ കേരളത്തിലെ ബോക്സ് ഓഫീസിലെ ഭൂരിപക്ഷം റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ്. ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷന്‍, ആദ്യ 50 കോടി ചിത്രം, നൂറ് കോടി ചിത്രം, 200 കോടി ചിത്രം, ഏറ്റവും കുടുതല്‍ ഇന്‍ഡസ്ട്രി

ഹിറ്റുകള്‍ ഉള്ള താരം എന്നിങ്ങനെ. മോഹന്‍ലാലിന്റെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെ പിന്നിലാക്കുന്നതാണ് തിയറ്ററില്‍ ദുല്‍ഖറിന്റെ പ്രകടനം. മോഹന്‍ലാല്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും മികച്ച ഓപ്പണിംഗ് ഡേ കളക്ഷന്‍ ദുല്‍ഖറിന്റേതാണ്.

ചാര്‍ലി, കലി, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ സിനിമകള്‍ ആദ്യദിന കളക്ഷനില്‍ റെക്കോര്‍ഡ് തീര്‍ത്തിരുന്നു. യൂത്തിന്റെ അതിഭയങ്കരമായ തള്ളിക്കയറ്റമാണ് തിയേറ്ററില്‍ ഉണ്ടായിരിക്കുന്നത്.

ഏകദേശം നാല് ദിവസത്തെ എല്ലാ ഷോയും ഫുള്‍ ബുക്ക്ഡാണെന്ന് കെ.വിജയകുമാര്‍. കൊവിഡിന്റെ രണ്ടാം വരവിന് ശേഷം കേരളത്തിലെ തിയേറ്ററുകളില്‍ ഇത്രയും ഉണര്‍വ്വും ഉന്‍മേഷവും ഉണ്ടാവുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അതിന് കുറുപ്പാണ് വഴിയൊരുക്കിയത്.

തിങ്കളാഴ്ച്ചയോട് കൂടി തിയേറ്ററിലേക്ക് കുടുംബ പ്രേക്ഷകരും എത്തും. കുറുപ്പ് തിയേറ്ററിലേക്ക് വരാന്‍ മടിച്ച് നില്‍ക്കുന്ന എല്ലാ നിര്‍മ്മാതാക്കള്‍ക്കും ഒരു പ്രചോദനമായിരിക്കും എന്നാണ് വിശ്വാസം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …