ഫാന്‍സി കടകളില്‍നിന്ന് വാങ്ങുന്ന സ്റ്റീല്‍ മോതിരം അപകടകാരികളാകുന്ന സംഭവം വര്‍ധിക്കുന്നു. കൈവിരല്‍ വണ്ണം വയ്ക്കുന്നതോടെ നീരു വന്ന് അഴിച്ചു മാറ്റാന്‍ കഴിയാതാവും. ഊരിയെടുക്കാനുള്ള എല്ലാവിധ ശ്രമങ്ങളും നടത്തിയശേഷം അവസാന ആശ്രയം എന്ന നിലയിലാണ് ആളുകള്‍ ഫയര്‍ സ്റ്റേഷന് ഉദ്യാഗസ്ഥരെയാണ് ആശ്രയിക്കുന്നത്.
ആഴ്ചയയില്‍ നിരവധി കേസുകളാണ് ഇത്തരത്തില്‍ എത്തുന്നതെന്ന് നാദാപുരം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടുങ്ങിയ മോതിരം അഴിച്ചു മാറ്റുന്നത് പ്രയാസകരമാണെന്നും നീര് അധികമായാല്‍ വിരല്‍തന്നെ മുറിച്ചു മാറ്റേണ്ട അവസ്ഥയിലേക്ക് മാറുമെന്നും രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഞായറാഴ്ച ചെക്യാട്ടെ 10 വയസ്സുകാരന് ആദിദേവിന്റെ കൈയില്‍ കുടുങ്ങിയ മോതിരം അതിസാഹസമായി മുറിച്ചു മാറ്റിയിരുന്നു.