ദുല്‍ഖറിന്റെ കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്റ്റിക്കര്‍ ഒട്ടിച്ച കാറിന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റിന്റെ പിഴ. ആറായിരം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. നിലവില്‍ കാറുടമ പിഴ അടച്ചിട്ടില്ല. നിയമപ്രകാരം പണം നല്‍കിയാണ് ഇത്തരത്തില്‍ വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് ചിത്രത്തിന്റെ പിആര്‍ ടീം പറയുന്നു. പാലക്കാട് ആര്‍ടിഒ ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡില്‍ ഇറക്കിയതെന്നും സിനിമയുടെ അണിയറക്കാര്‍ അവകാശപ്പെട്ടു. എന്നാല്‍ അനുമതിക്കായുള്ള അപേക്ഷയും ഫീസും മാത്രമാണ് ഇവര്‍ അടച്ചതെന്നാണ് റിപ്പോര്‍ട്ട്. ആര്‍ടിഒ ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നില്ലത്രേ. മാത്രമല്ല സ്വകാര്യ വാഹനത്തില്‍ പരസ്യം പതിക്കാന്‍ നിയമപരമായി അനുവാദമില്ല. കാറിനെതിരേ വ്ലോഗര്‍മാരും രംഗത്ത് എത്തിയിരുന്നു.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …