ലോകകപ്പ് ഫുട്ബാള്‍ കാണാനെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വളയം പിടിക്കുന്നത് രണ്ടായിരത്തോളം മലയാളികളാണ്. ഫിഫയ്ക്കായി 3000 ആഡംബര ബസുകളാണ് ഖത്തര്‍ സജ്ജമാക്കുന്നത്. ഡ്രൈവിംഗ് സീറ്റില്‍ ഇന്ത്യക്കാര്‍ മതിയെന്നും തുടങ്ങിയ നിഷ്‌കര്‍ഷയിലാണ് ഖത്തര്‍ സര്‍ക്കാര്‍.
മികച്ച ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടി ഖത്തരി സംഘം കൊച്ചിയിലെത്തിയത്. 29/11/2021 ലായിരുന്നു ടെസ്റ്റ് നടത്തുന്നതിനുള്ള അവസാന ദിവസം. ശ്രദ്ധയോടെയുള്ള ഡ്രൈവിങ്, ഇംഗ്ലീഷ് പെട്ടെന്ന് പഠിക്കുന്നതിനുള്ള മികവ് എന്നീ കാര്യങ്ങളാണ് ലോക ഫുട്‌ബോള്‍ മേളയില്‍ വളയം പിടിക്കുന്നതിന് മലയാളികള്‍ക്ക് നറുക്ക് വീഴാന്‍ കാരണം. മിക്കവര്‍ക്കും മിഡില്‍ ഈസ്റ്റ് ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെന്നതും മറ്റൊരു ആകര്‍ഷണമായത്.
NEWS 22 TRUTH . EQUALITY . FRATERNITY