Breaking News

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന് മേല്‍ തുപ്പി, ഒഡീഷ താരത്തിന് എതിരെ പരാതി…

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ആയ ജെസ്സലിന്റെ ദേഹത്ത് ഒഡീഷ താരം ക്രാസ്നിഖി തുപ്പിയ സംഭവത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അധികൃതര്‍ക്ക് പരാതി നല്‍കി. ഒഡീഷയ്ക്ക് എതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോള്‍ നേടിയ സമയത്തായിരുന്നു സംഭവം. കേരള താരങ്ങള്‍ ഗോള്‍ അഹ്ലാദിക്കുന്നതിനിടയിലാണ് മാലേഷ്യന്‍ താരം ക്രാസ്നിഖി ജെസ്സലിന്റെ ദേഹത്ത് തുപ്പിയത്.

റഫറിയുടെ പിറകിലായിരുന്നു ഈ സംഭവം എന്നതിനാല്‍ മാച്ച്‌ റഫറിയുടെ ശ്രദ്ധയില്‍ ഇത് പെട്ടില്ല. കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ ഈ വിഷയത്തില്‍ ഔദ്യോഗിക പരാതി സമര്‍പ്പിച്ചു. ക്രാസ്നിഖിക്ക് എതിരെ നടപടി ഉണ്ടാകണം എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം. വീഡിയോ തെളിവുകളും താരങ്ങളുമായുള്ള സംസാരത്തിനും ശേഷം എ ഐ എഫ് എഫ് ഈ വിഷയത്തില്‍ നടപടി എടുക്കും.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …