Breaking News

സാമന്തയുടെയും ചൈതന്യയുടെയും വേര്‍പിരിയലിന് പിന്നില്‍ ‘ദി ഫാമിലി മാന്‍ 2’ ലെ സെക്സ് രംഗം?

ടോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ദമ്ബതിമാരില്‍ ഒരാളായിരുന്നു സാമന്തയും നാഗ ചൈതന്യയും. പല അവസരങ്ങളിലും തന്റെ വേര്‍പിരിയലിനെക്കുറിച്ച്‌ സാമന്ത പറഞ്ഞപ്പോള്‍, ചൈതന്യ പരസ്യമായി ഒന്നും പറയാതിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും, വേര്‍പിരിയുമെന്നു പ്രഖ്യാപിച്ചതിന് ശേഷം അവര്‍ ആരാധകരെയും പ്രിയപ്പെട്ടവരെയും ഞെട്ടിച്ചു. അതിനുശേഷം,

അവരുടെ വിവാഹമോചനത്തിലേക്ക് നയിച്ചേക്കാവുന്ന കാരണങ്ങളെക്കുറിച്ച്‌ നിരവധി ഊഹാപോഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സാമന്തയുടെയും നാഗ ചൈതന്യയുടെയും വേര്‍പിരിയലിന് കാരണം, ബോള്‍ഡ് വേഷങ്ങള്‍ ചെയ്യാനുള്ള സാമന്തയുടെ തീരുമാനത്തില്‍ നാഗ ചൈതന്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു എന്നതാണ് ഉയര്‍ന്നുവരുന്ന ഏറ്റവും പുതിയ ഊഹാപോഹങ്ങള്‍.

കൂടാതെ സാമന്തയുടെ ഒരു സെക്സ് രംഗം കുടുംബത്തെയാകെ അതൃപ്തരാക്കി എന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ‘ദി ഫാമിലി മാന്‍ 2’ ലെ സാമന്തയുടെ സെക്സ് രംഗം കണ്ട് നാഗ ചൈതന്യയും കുടുംബവും പൂര്‍ണ്ണമായും ഞെട്ടിപ്പോയെന്നും തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി തോന്നിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തിടെ, ആരാധകര്‍ നാഗ ചൈതന്യയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. അതില്‍ തന്റെ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്‌ ഒരു അഭിമുഖത്തിനിടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കുന്നത് കാണാം. ‘എല്ലാത്തരം വേഷങ്ങള്‍ക്കും ഞാന്‍ തയാറാണ്.

എന്നിരുന്നാലും, ആ വേഷങ്ങള്‍ എന്റെ കുടുംബത്തെയും ഞങ്ങളുടെ അന്തസ്സിനേയും ബാധിക്കരുത്. എന്റെ കുടുംബാംഗങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്ന വേഷങ്ങള്‍ ഞാന്‍ സ്വീകരിക്കില്ല,’ അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ഈയിടെയായി സാമന്ത ഏറ്റെടുത്തിരുന്ന ബോള്‍ഡ് വേഷങ്ങള്‍ കാരണമാണോ ചൈതന്യ തന്റെ വിവാഹബന്ധം

അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ആരാധകര്‍ സംശയം പ്രകടിപ്പിക്കുകയാണ്. അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിലെ ‘ഊ അന്തവ’ എന്ന തന്റെ ബോള്‍ഡ് ഡാന്‍സ് നമ്ബറുമായി സാമന്ത ഒട്ടേറെപ്പേരെ ആകര്‍ഷിച്ചിരുന്നു. പാട്ടില്‍, ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കില്‍ സാമന്തയെ ചില സെക്‌സി നൃത്തച്ചുവടുകള്‍ ചെയ്തിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …