Breaking News

പോത്തന്‍കോട് സുധീഷ് കൊലക്കേസ്: മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍

പോത്തന്‍കോട് സുധീഷ് കൊലക്കേസിലെ മുഖ്യപ്രതി പിടിയിലായി. കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് രാജേഷിനെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മിഠായി ശ്യാം എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. സുധീഷ് വധത്തില്‍ ഇതോടെ 11 പ്രതികളും പിടിയിലായി.

കൊലപാതകം ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ് രാജേഷ്. പിടിയിലായ മിഠായി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്. കൊലയ്ക്ക് ഉപയോഗിച്ച വാളും വെട്ടുകത്തികളും വെഞ്ഞാറമൂട് മൂളയം പാലത്തിനു സമീപത്തെ പറമ്ബില്‍നിന്ന് കണ്ടെത്തിയിരുന്നു.

പ്രതികളെ ഇവിടെ എത്തിച്ചാണ് പോത്തന്‍കോട് പോലിസ് തെളിവെടുത്തത്. വെട്ടിയെടുത്ത കാല്‍ എറിഞ്ഞ കല്ലൂര്‍ ജങ്ഷനിലും ആയുധങ്ങള്‍ ഒളിപ്പിച്ച ചിറയിന്‍കീഴ് ശാസ്തവട്ടം അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ കളിസ്ഥലത്തും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.

സുധീഷിനെ ആക്രമിച്ച്‌ കാല്‍ വെട്ടിയെടുത്ത് ഒന്നാം പ്രതി ഉണ്ണിയാണ്. ഇയാളാണ് വെട്ടിയ കാലുമായ ബൈക്കിലെത്തി വലിച്ചെറിഞ്ഞതും. ആറ്റിങ്ങല്‍ മങ്കാട്ടുമൂലയില്‍ നടന്ന രണ്ട് അക്രമസംഭവങ്ങളുടെ തുടര്‍ച്ചയാണ് കല്ലൂരിലെ കൊലപാതകം.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …