Breaking News

സംസ്​ഥാനത്ത്​ നാലു​ പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ ബാധിതര്‍ 15 ആയി

സംസ്ഥാനത്ത് നാലുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നാലുപേരും തിരുവനന്തപുരം ജില്ലക്കാരാണ്​. ഇതോടെ, സംസ്ഥാനത്ത്​ ആകെ ഒമിക്രോണ്‍ ബാധിതര്‍ 15 ആയി. കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 കാരനോടൊപ്പം യു.കെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്ബര്‍ക്ക പട്ടികയി​ലെ അമ്മൂമ്മ (67),

യു.കെയില്‍ നിന്നെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് പുതുതായി വൈറസ്​ ബാധ സ്ഥിരീകരിച്ചത്. യുവതി വിമാനത്തിലെ സമ്ബര്‍ക്കപ്പട്ടികയിലുള്ളയാളാണ്. ഇവര്‍ ഡിസംബര്‍ 12നാണ് തിരുവനന്തപുരത്തെത്തിയത്. ക്വാറ​ന്‍റീനിലായ ഇവരെ 16ന് പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റിവായത്.

യുവാവ്​ ഡിസംബര്‍ 17നാണ്​ നൈജീരിയയില്‍നിന്നെത്തിയത്​. വിമാനത്താവളത്തിലെ പരിശോധനയില്‍ കോവിഡ് സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ച സാമ്ബിളുകളുടെ പരിശോധന ഫലത്തിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …