Breaking News

മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം ബെല്‍ഫോര്‍ട്ട് വീണ്ടും ഇന്ത്യയില്‍…

മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരവും ഹെയ്തി ഇന്റര്‍നാഷണലുമായ കെവര്‍വന്‍സ് ബെല്‍ഫോര്‍ട് ഇനി ഐലീഗില്‍ കളിക്കും. ഐലീഗ് ക്ലബായ ശ്രീനിധി ഡെക്കാനാണ് ബെല്‍ഫോര്‍ട്ടിനെ സ്വന്തമാക്കിയത്. ഐ ലീഗിലെ പുതിയ ക്ലബായ ശ്രീനിധി താരത്തിന്റെ സൈനിംഗ് പൂര്‍ത്തിയാക്കാനായി താരം ഇന്ത്യയില്‍ എത്തുന്നത് കാത്തിരിക്കുകയാണ്. അവസാനമായി ഇന്ത്യയില്‍ ഐ എസ് എല്ലില്‍ ജംഷദ്പൂര്‍ എഫ് സിക്കായായിരുന്നു ബെല്‍ഫോര്‍ട്ട് കളിച്ചിരുന്നത്.

മുമ്ബ് അസര്‍ബൈജാന്‍ ഒന്നാം ഡിവിഷന്‍ ക്ലബായ സീറ എഫ് സിയിലും ബെല്‍ഫോര്‍ട്ട് കളിച്ചിട്ടുണ്ട്. 26കാരനായ ഈ ഹെയ്തി താരം കേരളത്തിനു വേണ്ടി 2016-17 സീസണില്‍ നിര്‍ണായകമായ പ്രകടനം നടത്തിയിരുന്നു. മൂന്നു ഗോള്‍ ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തിട്ടുള്ള താരം അന്ന് ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയായിരുന്നു

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …