Breaking News

കോതമംഗലത്ത് അതിഥി തൊഴിലാളി ഓട്ടോ ഡ്രൈവറുടെ മൂക്ക് ഇടിച്ചുതകര്‍ത്തു

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ ഇടിയേറ്റ് ഓട്ടോ ഡ്രൈവറുടെ മൂക്കിന്റെ പാലം തകർന്നു. മുളവൂർ കാരിക്കുഴി അലിയാർക്കാ (55) ണ് മർദനമേറ്റത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. എല്ലിന് പൊട്ടലേറ്റ് രക്തം ഒലിച്ച അലിയാരെ ഉടൻ അടിവാടുള്ള സ്വകാര്യ ഡിസ്പെൻസറിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് കോതമംഗലത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തുന്നിക്കെട്ടിട്ടു.

സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൈലൂരിലെ മണിമുത്തുവെന്ന കശാപ്പ് കടയിലേക്ക് ആടുമായി ഗുഡ്സ് ഓട്ടോയിൽ എത്തിയതാണ് അലിയാർ. ഇതിനിടെ മറ്റൊരു കശാപ്പുകടയിലെ സഹായിയായ അതിഥിത്തൊഴിലാളി എത്തി അലിയാരുമായി വാക്കുതർക്കം ഉണ്ടായി. പ്രകോപിതനായ അതിഥിത്തൊഴിലാളി അലിയാരിന്റെ മൂക്കിൽ ഇടിക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …