Breaking News

മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്; പത്തനംതിട്ടയില്‍ പിടികൂടിയ പുലി ചത്തു…

പത്തനംതിട്ട ആങ്ങമൂഴിയില്‍ ജനവാസ മേഖലയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ പുലി ചത്തു. മുന്‍കാലിന് പരിക്കേറ്റ നിലയിലായിരുന്നു പുലി. ഇത് മുള്ളന്‍പന്നി ആക്രമിച്ചതാണെന്നാണ് നിഗമനം. ശരീരത്തില്‍ മുറിവേറ്റതിന് പുറമെ ഭക്ഷണം കിട്ടാതെയും അവശ നിലയിലായിരുന്നു പുലി. ഇന്നലെയാണ് പുലിയെ വനപാലകര്‍ കെണിവച്ച്‌ പിടിച്ചത്. ആങ്ങമൂഴി മുരിക്കിനിയില്‍ സുരേഷിന്റെ വീട്ടിലെ ആട്ടിന്‍കൂട്ടില്‍ കയറിയ പുലിയെ ആണ് വനംവകുപ്പ് പിടികൂടിയത്.

തൊഴുത്തില്‍ പുലി കുടുങ്ങി കിടക്കുകയായിരുന്നു. വിവരം ലഭിച്ചതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പുലിയെ റാന്നിയിലെ ആര്‍ആര്‍ടി ഓഫീസിലേക്ക് മാറ്റി. ശരീരത്തില്‍ തറഞ്ഞു കയറിയിരുന്ന മുള്ളന്‍പന്നിയുടെ മുള്ള് ഇന്നലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. ആറ് മാസം മാത്രമാണ് പുലിയുടെ പ്രായം. കണ്ടെത്തുമ്ബോള്‍ പരിക്കേറ്റ് അവശ നിലയിലായതിനാല്‍ പുലി ആക്രമിക്കാനോ ചാടിപ്പോകാനോ ശ്രമിച്ചിരുന്നില്ല.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …